കോവിഡ് പ്രതിരോധം,കടമ്പൂർ പഞ്ചായത്തിന്റെ വിവേചനം അവസാനിപ്പിക്കുക: എസ്.ഡി.പി.ഐ

കടമ്പൂർ:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കളിക്കുന്ന കടമ്പൂർ പഞ്ചായത്തിന്റെ നടപടിയിൽ എസ്ഡിപിഐ ധർമ്മടം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. നിലവിൽ പ്രത്യേക രാഷ്ട്രീയ വിഭാഗത്തിന് മാത്രമാണ് വളണ്ടിയർ പാസ് അനുവദിക്കുന്നത്. ഇത് ജനാധിപത്യ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ്.

കടമ്പൂർ പഞ്ചായത്തിൽ സ്വാധീനമുള്ള എസ് ഡി പി ഐ. പഞ്ചായത്തിൽ സേവനമേഖലകളിലും സജീവമാണ്. ഇത് അവഗണിച്ച് കൊണ്ടാണ് യു.ഡി.എഫ് നേതൃത്വം നൽകുന്ന ഭരണ സമിതി ഇത്തരത്തിലുള്ള വിവേചനം നടത്തുന്നത്.

ഈ മഹാമാരിയുടെ സമയത്തെ വില കുറഞ്ഞ രാഷ്ട്രീയക്കളി അവസാനിപ്പിക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാവണം. അല്ലാത്ത പക്ഷം
ജനകീയ പ്രതിഷേധം ഉയർത്തിക്കൊണ്ട് വരുമെന്നും മണ്ഡലം കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

മണ്ഡലം സെക്രട്ടി അൻസാരി കാടാച്ചിറ, സമീർ കോട്ടൂർ, നൗഷാദ് ആഡൂർ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: