ഇന്ന് കേരളത്തിൽ 67 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;കണ്ണൂരിൽ 8 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പത്ത് പേരുടെ ഫലം നെഗറ്റീവായി. പാലക്കാട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്.പത്ത് പേരുടെ ഫലം നെഗറ്റീവായി. പാലക്കാട് 29 പേർക്കും കണ്ണൂർ എട്ട് പേർക്കും കോട്ടയത്ത് ആറ് പേർക്കും മലപ്പുറം, എറണാകുളം അഞ്ച് വീതം തൃശൂർ കൊല്ലം നാല് വീതം പേർക്കും കാസർകോട് ആലപ്പുഴ എന്നിവിടങ്ങിൽ മൂന്ന് പേർക്ക് വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് പോസ്റ്റീവായവരിൽ 27 പേരും വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരാണ്. തമിഴ്നാട്ടിൽ നിന്നെത്തിയ ഒമ്പത് പേർക്കും മഹാരാഷ്ട്രയിൽ നിന്നെത്തിയ 15 പേർക്കും ഗുജറാത്ത് (അഞ്ച്), കർണാടക (രണ്ട്), പോണ്ടിച്ചേരി, ഡൽഹി എന്നിവിടങ്ങളിൽ നിന്നെത്തിയ ഒരോരുത്തർക്കും രോഗം സ്ഥീരീകരിച്ചു. സമ്പർക്കത്തിലൂടെ ഏഴ് പേർക്കും കോവിഡ് പിടിപെട്ടു.
നിരീക്ഷണത്തിലുള്ളവരുടെ എണ്ണം സംസ്ഥാനത്ത് വീണ്ടും ഒരു ലക്ഷം കടന്നു. 104336 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. 103528 പേർ വീടുകളിലും 808 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 186 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 56704 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇതിൽ 54836 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.