ബ്ലഡ് ഡോണേർസ് കേരള കണ്ണൂർ ജില്ലാക്കമ്മറ്റി ഇഫ്താർ സംഗമവും ബോധവത്കരണവും സംഘടിപ്പിച്ചു.

കണ്ണൂർ: ബ്ലഡ് ഡോണേർസ് കേരള കണ്ണൂർ ജില്ലാക്കമ്മറ്റി യുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഇഫ്താർ സംഗമവും ബോധവത്കരണവും കണ്ണൂർ അമാനി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. ചടങ്ങിൽ സമീർ മുതുകുറ്റി സ്വാഗതവും
ഉണ്ണി പുത്തൂർ (ജില്ല പ്രസിഡന്റ്‌ ബി.ഡി.കെ കണ്ണൂർ) അധ്യക്ഷതയും
ഹനീഫ സഖഫി വടകര (ഖത്തീബ്, അബ്‌റാർ ജുമാ മസ്ജിദ് ) ഉദ്ഘാടനവും നടത്തി.
Dr. സുൾഫിക്കർ ബോധവത്കരണവും
Dr. ഷിബി വർഗീസ് ആശംസയും അറിയിച്ചു.
Dr. അബൂബക്കർ, ഷാഹിൻ, C.ബുഷ്‌റ, P. രാമചന്ദ്രൻ, പ്രേമരാജൻ തുടങ്ങിയവർ സംസാരിച്ചു. ഖാലിദ് പുഴയ്ക്കൽ
ബി.ഡി.കെ യുടെ ബാക്ക് ടു സ്കൂൾ കിറ്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ അഖിൽ കൃഷ്ണക്ക് മുതിർന്ന പത്ര പ്രവർത്തകൻ പ്രമോദ് കൈമാറി ഉദ്ഘാടനം ചെയ്തു.
കേന്ദ്ര വിദ്യാലയ അലൂമിനി അസോസിയേഷൻന്റെ ബാക്ക് ടു സ്കൂൾ ലേക്കുള്ള ധനസഹായം പദ്മനാഭൻ ബി.ഡി.കെ ജില്ല ജനറൽ സെക്രട്ടറി വി.പിസജിത്തിന് കൈമാറി. തുടർന്ന് വൻ സൗഹൃദ കൂട്ടായ്മയോടൊപ്പം ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: