അഴീക്കോട് ഗാന്ധി മന്ദിരം ഗ്രന്ഥാലയത്തിന്റെ സപ്തതി ആഘോഷം 27നു

അഴീക്കോട്: പൂതപ്പാറയിലെ ഗാന്ധി മന്ദിരം ഗ്രന്ഥാലയത്തിന്റെ
സപ്തതി ആഘോഷം മെയ് 27 ന് ഞായറാഴ്ച
അഴീക്കോട് സൗത്ത് യു പി സ്കൂളിൽ നടക്കും.
കെ അച്യുതൻ നായർ പ്രസിഡൻഡും സുകുമാർ അഴീക്കോട് സ്ഥാപക സെക്രട്ടറിയും ആയിട്ടുള്ള ഈ ഗ്രന്ഥാലയം 1948 ൽ ഗാന്ധിജിയുടെ സ്മരണാർത്ഥം തുടങ്ങിയതാണ്,
27 ന് 4:30 മണിക്ക് സാംസ്കാരിക സമ്മേളനം സംസ്ഥാന ചലച്ചിത്ര അവാർഡ് താരം മാസ്റ്റർ അഭിനന്ദ് ഉദ്ഘാടനം ചെയ്യുന്നതും Dr.P.K ഭാഗ്യലക്ഷ്മി മുഖ്യാതിഥിയും ആയിരിക്കും.
ചടങ്ങിൽ അഴീക്കോട് ഹൈസ്കൂളിൽ SSLC ക്ക് മുഴുവൻ വിഷയങ്ങളിലും A+ കിട്ടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: