നാടിനെ പരിഭ്രാന്തിയിലാക്കിയ നിപ്പവൈറസിനെ പിടിച്ചുകെട്ടാന്‍ കേരളം മുന്‍കൈയെടുക്കുന്നു
നാടിനെ പരിഭ്രാന്തിയിലാക്കിയ നിപ്പവൈറസിനെ പിടിച്ചുകെട്ടാന്‍ കേരളം മുന്‍കൈയെടുക്കുന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മരുന്ന് കണ്ടെത്താനുള്ള ബൃഹത് പദ്ധതിയാണ് ആസൂത്രണം ചെയ്തതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.
ലോകാരോഗ്യസംഘടനയുടെ മേല്‍നോട്ടത്തിലായിരിക്കും പഠനവും പരീക്ഷണവും. തിരുവനന്തപുരം കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം നേതൃത്വം നല്‍കും. അമേരിക്ക, ഓസ്‌ട്രേലിയ രാജ്യങ്ങളിലെ പ്രമുഖ ഡോക്ടര്‍മാര്‍ പങ്കാളികളാകും. അതില്‍ മലയാളിയായ ഡോ. മനോജ് മോഹന്‍, ഡോ. ക്രിസ്റ്റഫര്‍ ഗ്രോഡ് (അമേരിക്ക) എന്നിവര്‍ പ്രധാനികളാണ്. ഡോ. സൗമ്യ സ്വാമിനാഥന്‍ ഏകോപിപ്പിക്കും. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പ്രമുഖ ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തി
കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal