കുടുക്കി മൊട്ടയിൽ വൃദ്ധ പൊള്ളലേറ്റു മരിച്ച നിലയില്‍
മുണ്ടേരി: കുടുക്കിമൊട്ടയിലെ കൊമ്പന്‍ഹൗസില്‍ നബീസ (57) യെ വീട്ടിനകത്ത് പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിൽ നിന്നും പുകയുയരുന്നത് കണ്ട അയല്‍വാസികൾ വെള്ളമൊഴിച്ചു തീയണച്ചെങ്കിലും രക്ഷിക്കാനായില്ല ഫയര്‍ഫോഴ്‌സും ചക്കരക്കല്ല് പോലീസും സ്ഥലത്തെത്തി. തുടര്‍ നടപടികള്‍ക്കായി മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി
ഭര്‍ത്താവ്: അബ്ദുള്ളക്കുട്ടി.
മക്കള്‍: ജസീല്‍, സബീന, സാജിത.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal