കണ്ണൂര്‍ യോഗശാല റോഡില്‍ പരക്കെ മോഷണം
കണ്ണൂര്‍: പഴയ ബസ് സ്റ്റാന്റിന് സമീപം യോഗശാല റോഡിലെ ആറുകടകളില്‍ കവര്‍ച്ച. ഇവിടുത്തെ റിയല്‍ മൊബൈല്‍ ഷോപ്പിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന കള്ളന്‍ എട്ടുമൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. കടയില്‍ സി.സി.ടി.വി ഉണ്ടായിരുന്നെങ്കിലും പ്രവര്‍ത്തനരഹിതമായിരുന്നു. നോബിള്‍ പെയിന്റ് ഷോപ്പ്, പ്രഭ ഹോട്ടല്‍, ഖന്‍സ പെയിന്റ് ഷോപ്പ് എന്നിവിടങ്ങളിലും പൂട്ടുപൊളിച്ച് കള്ളന്‍ അകത്തുകടന്നെങ്കിലും സാധനങ്ങളൊന്നും കൊണ്ടുപോയിട്ടില്ല. പഴയബസ് സ്റ്റാന്റിലെ ക്ലോക്ക് റൂമിലും മോഷണശ്രമമുണ്ടായി ഇവിടെയും ഒന്നും കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. മൊബൈല്‍ ഷോപ്പില്‍ നിന്നും താരതമ്യേന വിലകുറഞ്ഞ മൊബൈല്‍ മാത്രമാണ് കള്ളന്‍ കൊണ്ടുപോയത്. വിലകൂടിയ മൊബൈല്‍ ഫോണുകളും ഇവിടെയുണ്ടായിരുന്നു. മഴകനത്തതോടെ വൈദ്യുതിയും ഏറെ നേരം നിലച്ചിരുന്നു. ഇതിന്റെ മറപറ്റിയാണ് മോഷ്ടാക്കള്‍ മോഷണം നടത്തിയത്. മഴയിലും കാറ്റിലും ഇന്നലെ അരയാലിന്റെ ശിഖരം അടര്‍ന്നുവീണതിനെ തുടര്‍ന്ന് നഗരത്തില്‍ പലേടത്തും വൈദ്യുതി നിലയ്ക്കുകയായിരുന്നു
കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal