ചന്ദ്രിക ദിനപത്രം സഹ പത്രാധിപരായിരുന്ന അഴിയൂർ മനയിൽമുക്ക് മനോളി ഹൗസിൽ തലായി മമ്മൂട്ടി (80) നിര്യാതനായി.

തലശേരി: ചന്ദ്രിക ദിനപത്രം  സഹ പത്രാധിപരായിരുന്ന അഴിയൂർ മനയിൽമുക്ക് മനോളി ഹൗസിൽ  തലായി മമ്മൂട്ടി (80) നിര്യാതനായി. സൈദാർപള്ളി കുഞ്ഞു നെല്ലിയിൽ പരേതരായ അബ്ദുള്ളയുടെയും തലായി പൊന്നമ്പത്ത് സൈനബയുടെയും മകനാണ്.
ഗൾഫ് നാടുകളിൽ ആരംഭിച്ച  കെ എം സി സിയുടെ ആദ്യ കാലത്തെ മുൻനിര നേതാക്കളിൽ ഒരാളായിരുന്നു.  കെ എം സി സി  ദുബൈ വൈസ് പ്രസിഡണ്ടായും അബുദാബി ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
ദുബായ് തലശ്ശേരി വെൽഫെയർ അസോസിയേഷൻ മുൻ സെക്രട്ടറി ആയിരുന്നു .
കേരളത്തിലെ  പത്രമാസികകളിൽ ധാരാളം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരേതരായ സി കെ പി ചെറിയ മമ്മു കേയിയുടെയും വി പി മഹമൂദ് ഹാജിയുടെയും നേതൃത്വത്തിൽ  മുസ്ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വാഹന  പ്രചരണങ്ങളിൽ അനൗൺസർ ആയിട്ടായിരുന്നു ആദ്യ കാല പ്രവർത്തനം.
മുൻ കേന്ദ്ര മന്ത്രി ഇ അഹമ്മദ്, കെ പി കുഞ്ഞിമൂസ, തിക്കോടി പി പി മൊയ്തീൻ എന്നിവരുടെ നേതൃത്വത്തിൽ തലശ്ശേരിയിൽ എം എസ് എഫ് വിദ്യാർത്ഥി സംഘടന കെട്ടിപ്പടുക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വേണ്ടി പ്രവർത്തിച്ചു.  വിദ്യാഭ്യാസ- മത-  സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ പ്രവർത്തിച്ചിരുന്നു.  മാഹി കെ എൻ എം യൂണിറ്റ്  സെക്രട്ടറി, പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. മാഹി സക്കാത്ത് സെൽ ഭാരവാഹി ആയിരുന്നു.
ഭാര്യ : മഞ്ചക്കൽ മനോളി ഫാത്തിമ.
മക്കൾ : സൗര്യ,  സഫ്റീനാ, ഹസീബ് (ദാനിഷ്  റെഡിമെയ്ഡ് മാഹി ), സുഹൈൽ (ഖത്തർ), ജഹഷ് (ഷാർജ), ജംഷീർ  (റാംപ് ജൻസ് വേർ പത്തനംതിട്ട), ഷമ്മാസ്  (മസ്കത്),
മരുമക്കൾ : ഹബീബ് പി കെ പുന്നോൽ, റഫീഖ്‌  പാറാൽ, ശബീന പൊന്നമ്പത്ത് മണിയം കുളങ്ങര (പുന്നോൽ), അസ്ലി തലായി പൊന്നമ്പത്ത്, ശാദിയ പടിഞ്ഞാറയിൽ (ചിറക്കര),
ശഹാനിദ പാറേമ്മൽ (താഴെ പൂക്കോം), ഫാതിമ (പുന്നോൽ).
സഹോദരങ്ങൾ: പരേതരായ
അഹമ്മദ്, അബ്ദുറഹിമാൻ, റാബിയ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: