കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നഗരസഭയിൽ സജീവം: മെഗാ ആര്‍ടിപിസിആര്‍ ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു.

തലശ്ശേരി:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി തലശ്ശേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങളുമായി കൂടുതൽ ഇടപെടുന്ന വ്യാപാര മേഖലയിലെ ആളുകൾക്കും മറ്റും സൗജന്യ  മെഗാ ക്യാമ്പ് സംഘടിപ്പിച്ചു .തലശ്ശേരി ഗവ: എൽ പി സ്ക്കൂളിൽ വെച്ച് നടന്ന ക്യാമ്പിൽ ഏകദേശം 200ൽ പരം ആളുകൾ പങ്കെടുത്തു .വ്യാപാര സംഘടനാ നേതാക്കളുടെ സഹകരണത്തോടെ നടന്ന ക്യാമ്പിന് നഗരസഭ ചെയർപേഴ്സൺ  കെ.എം.ജമുനാ റാണി ടീച്ചർ , വൈസ് ചെയർമാൻ വാഴയിൽ ശശി ,സിക്രട്ടറി എം.സുരേഷൻ ,കൗൺസിലർ സി.ഒ.ടി,ഷബീർ ,എച്ച്.എസ്
പ്രമോദ് മറ്റ് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും ഇത്തരം ക്യാമ്പുകൾ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: