മട്ടന്നൂരിൽ വീശിയടിച്ച കാറ്റിൽ വ്യാപക നാശനഷ്ടം; വൈദ്യുതി ബന്ധം താറുമാറായി

മട്ടന്നൂർ: മട്ടന്നൂരിന്റെ വിവിധ മേഖലകളിൽ ഞായറാഴ്ച വൈകുന്നേരം 6.30 ഓടെ ഉണ്ടായ കനത്ത കാറ്റിൽ വ്യാപകനാശ നഷ്ടം. നിരവധി മരങ്ങൾ കടപുഴകി വീണു. വാഴ, കവുങ്ങ്, തേങ്ങ തുടങ്ങിയ കാർഷിക വിളകൾ നശിച്ചു.
തെങ്ങ് പൊട്ടിവീണും മരം കടപുഴകിയും വൈദ്യുതി ബന്ധം താറുമാറായി. പല സ്ഥലത്തും വൈദ്യുതി തൂണുകൾ തകർന്നു. മട്ടന്നൂർ ഹൈസ്ക്കൂളിനു സമീപം, ഉത്തിയൂർ, താഴേപ്പഴശ്ശി, ഇടവേലിക്കൽ, ദേവർകാട്, ഇയ്യംബോഡ്, കീച്ചേരി, വെളിയമ്പ്ര, കാഞ്ഞിരംകരി തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ ലൈനിൽ മരവും തെങ്ങുകളും വീണ് വൈദ്യുതിബന്ധം നിലച്ചു. അവധിയിലായ ജീവനക്കാർ ഉൾപ്പെടെയെത്തി വിവിധ സ്ഥലങ്ങളിൽ വൈദ്യുതി പുനരാരംഭിക്കുവാനുള്ള തീവ്രശ്രമത്തിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: