ബുസ്താനുൽ ഉലൂം ഹുദവി കോഴ്സ്: അപേക്ഷ ക്ഷണിച്ചു

മാണിയൂർ: ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി യുടെ ജില്ലയിലെ സഹസ്ഥാപനമായ മാണിയൂർ ബുസ്താനുൽ ഉലൂം അറബിക് കോളജ് സെക്കൻഡറി ഒന്നാം വർഷത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്നു മുതൽ റമദാൻ 25 വരെ അപേക്ഷിക്കാം. സമസ്തയുടെ അഞ്ചാം ക്ലാസ് പാസായവരോ ഈ വര്‍ഷത്തെ പൊതുപരീക്ഷക്ക് രജിസ്റ്റർ ചെയ്തവരോ ആയ മെയ് 13 നു പന്ത്രണ്ടു വയസ്സ് കവിയാത്ത ആണ്‍കുട്ടികള്‍ക്കാണ് യോഗ്യത. അറബി, ഉര്‍ദു, ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളും പ്രസംഗ തൂലികാ പാടവവും കംപ്യൂട്ടര്‍ പരിജ്ഞാനവും ഇസ്‌ലാമിക വിഷയങ്ങളില്‍ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലായി പി. ജി പഠനവുമടങ്ങുന്ന 12 വര്‍ഷത്തെ കോഴ്‌സാണിത്. ഗവ. അംഗീകൃത സര്‍വകലാശാലാ ബിരുദവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനം, താമസം, ഭക്ഷണം സൗജന്യമായിരിക്കും.അപേക്ഷ ഓണ്‍ലൈനായാണ് നല്‍കേണ്ടത്. http://www.dhiu.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റര്‍ ചെയ്ത് അപേക്ഷാഫോറം പ്രിന്റ് ചെയ്ത് പ്രാസ്ഥാനിക ഭാരവാഹികളുടെ അറ്റസ്റ്റേഷനോടെ 200 രൂപ ഫീസ് സഹിതം സമര്‍പ്പിക്കണം. സ്വീകരിച്ച അപേക്ഷകരുടെ ഹാള്‍ ടിക്കറ്റ് റമദാന്‍ അവസാന വാരം വെബ്‌സൈറ്റില്‍ ലഭിക്കും. പ്രവേശന പരീക്ഷ മെയ് 28 ന് നടക്കും. ഫോൺ: +919526114786, +91 9544665949

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: