കണ്ണൂരിൽ മെയ് 3 വരെ തൽസ്ഥിതി തുടരും; ഗ്രാമങ്ങളിൽ കടകൾ തുറക്കാമെന്ന ഉത്തരവ് കണ്ണൂരിന് ബാധകമല്ല

0

കണ്ണൂരിൽ കൂടുതൽ കോവിഡ് ടെസ്റ്റുകൾ വ്യാപകമായി ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു. ഇന്ന് മാത്രം 230 ടെസ്റ്റുകൾ ചെയ്തു. എല്ലാ വിഭാഗത്തിൽ നിന്നുമുള്ള സാമ്പിളുകളും എടുത്ത് യാതൊരു വിധ സമൂഹ വ്യാപനവും ഉണ്ടായിട്ടില്ല എന്നു ഉറപ്പു വരുത്തേണ്ടതുണ്ട്. ഇപ്പോഴുള്ള ഹോട്ട് സ്പോട്ടുകൾ ഇതുവരെ നടത്തിയ ടെസ്റ്റുകളുടെ അടിസ്ഥാനത്തിൽ തീരുമാനിച്ചവയാണ്. പോസിറ്റിവ് ആയവരുടെ എണ്ണവും അവരുടെ കോൺടാക്റ്റ് ലിസ്റ്റും കുടി പരിഗണിച്ചാണ് ഇത് കണക്കാക്കി വരുന്നത്. അതു കൊണ്ടു തന്നെ ഇപ്പോൾ നടക്കുന്ന ടെസ്റ്റിംഗ് നടപടികൾ പൂർത്തിയാക്കുന്നതു വരെ ഹോട്ട് സ്പോട്ടുകളല്ലാത്ത സ്ഥലങ്ങളിൽ നിയന്ത്രണങ്ങളിൽ അയവ് വരുത്തുന്നത് അഭിലഷണിയല്ല എന്ന് ജില്ലാ കളക്ടർ ടി വി സുഭാഷ് അറിയിച്ചു. മെയ് 3 വരെ നിയന്ത്രണങ്ങൾ തുടരും. പ്രയോഗികമായി ജനങ്ങൾക്കു നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന്‌ കൂടുതൽ സംവിധാനങ്ങൾ ഒരുക്കുമെന്നും കളക്ടർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading