വേനൽ ചൂടിനാശ്വാസമായി കണ്ണൂരിൽ മിക്കയിടത്തും ഇടിയോട് കൂടിയ ശക്തമായ മഴ

കണ്ണൂരിൽ ശക്തമായ മഴ. ഇടിയോട് കൂടിയ മഴ മിക്ക പ്രദേശങ്ങളിലും ലഭിച്ചു. വൈകിട്ട് 5 മണിയോടെയാണ് കണ്ണൂരിൽ ഇടിയും മഴയും തുടങ്ങിയത്. ചാല അമ്പലത്തിന് സമീപം കാറ്റിൽ മരം കടപുഴകി റോഡിലേക്ക് വീണു. ഫയഫ്‌ ഫോഴ്‌സും പോലീസും സ്ഥലത്തെത്തി. മലയോര മേഖലകളിലാണ് കൂടുതൽ മഴ അനുഭവപ്പെട്ടത്. ഇടി മിന്നൽ ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.

വേനൽമഴയോട് അനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ച് ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെയും 29 നും കോട്ടയത്ത് യെല്ലോ അലേർട്ടാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: