കണ്ണൂരിൽ മാധ്യമ പ്രവർത്തകനെ പോലീസ് മർദിച്ചു: ചക്കരക്കൽ പോലീസിനെതിരെ പ്രതിഷേധം ശക്തം

കണ്ണൂര്‍: മാധ്യമ പ്രവര്‍ത്തകര്‍ക്ക് സർക്കാർ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പു നല്‍കുമ്പോൾ കണ്ണൂരിൽ മാധ്യമപ്രവർത്തകന് പൊലീസിന്റെ മര്‍ദനം. കണ്ണൂര്‍ മുണ്ടയാട് ജേര്‍ണലിസ്റ്റ് കോളനിയില്‍ താമസിക്കുന്ന ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ മനോഹരന്‍ മോറായിയെയാണ് ചക്കരക്കല്‍ പൊലീസ് മര്‍ദിച്ചത്.

കണ്ണൂർ മുണ്ടയാട് ജേർണലിസ്റ്റ് കോളനിയിലെ താമസസ്ഥലത്തിന് സമീപത്ത് വച്ചാണ് മനോഹരൻ മൊറായി പോലീസ് മർദ്ദനത്തിനിരയായത്. മാധ്യമ പ്രവർത്തകനാണെന്ന് വ്യക്തമാക്കിയിട്ടും പോലീസ് വെറുതെ വിട്ടില്ല. കണ്ണൂരിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് മനോഹരന്‍ മോറായി. ഇതു സംബന്ധിച്ച്‌ ചക്കരക്കല്‍ പൊലീസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതിഷ് ചന്ദ്രയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ചിട്ടില്ലെന്നും ഹോട്ട്‌സ്‌പോട്ടായ സ്ഥലത്തു കൂടെ സഞ്ചരിക്കുമ്ബോള്‍ ഇദ്ദേഹത്തിന്റെ ഭാര്യയോട് പുറകില്‍ ഇരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഇതിനിടെ മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി രംഗത്തുവന്നു.

യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറിയും ദേശാഭിമാനി ന്യൂസ് എഡിറ്ററുമായ മനോഹരന്‍ മോറായിയെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരുടെ സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്ന് മുഖ്യമന്ത്രിയും ഡി ജി പിയും ആവര്‍ത്തിച്ച്‌ നിര്‍ദേശിച്ചിരിക്കെയാണ് ജില്ലയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ പൊലീസ് മര്‍ദിച്ചത്.

കൊവിഡ് ഭീതിക്കിടെ ജീവന്‍ പണയം വെച്ച്‌ വാര്‍ത്താ ശേഖരണത്തിന് ഇറങ്ങുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കണമെന്ന് യൂണിയന്‍ ജില്ലാ പ്രസിഡന്റ് എ കെ ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: