ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 26 ദിവസവിശേഷം

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണുർ )

ലോക ബൗദ്ധിക സ്വത്തവകാശ ദിനം.. WIPO യുടെ ആഭിമുഖ്യത്തിൽ 2000 മുതൽ ആചരിക്കുന്നു..

ചെർണോബിൽ ആണവ ദുരന്ത ദിനം… 1986 ലെ ആണവ ദുരന്തത്തിന്റെ ഓർമയ്ക്ക്…

ഹോൺ വിമുക്ത ദിനം.. ശബ്ദ മലിനീകരണത്തിനെതിരെയുള്ള അവബോധം സൃഷ്ടിക്കുകയാണ് പ്രധാന ലക്ഷ്യം…

1514- നിക്കൊളാസ് കോപ്പർണിക്കസ് ശനി ഗ്രഹത്തെക്കുറിച്ചുള്ള ആദ്യ നിരീക്ഷണങ്ങൾ പ്രസിദ്ധീകരിച്ചു..
1654- ബ്രസീലിൽ നിന്നു ജൂതന്മാരെ പുറത്താക്കി…
1841- ഇന്ത്യയിലെ ആദ്യ ഇംഗ്ലീഷ് പത്രങ്ങളിൽ ഒന്നായ ബോംബെ ഗസറ്റ്, മിനുസമുള്ള സിൽക്ക് പേപ്പറിൽ അച്ചടിക്കുവാൻ തുടങ്ങി..
1933- ഗസ്റ്റപ്പോ എന്ന രഹസ്യ പോലീസ് ജർമനിയിൽ സ്ഥാപിതമായി..
1947- മധ്യ പ്രദേശിലെ നേപാ നഗറിൽ ഇന്ത്യയിലെ ആദ്യ ന്യൂസ് പ്രിൻറ് നിർമാണം തുടങ്ങി.
1964- ടാൻഗ്യാനിക്കയും സാൻസിബാറും ചേർന്ന് ടാൻസാനിയ നിലവിൽ വന്നു…
1982- ഫാൾക് ലാൻഡ് യുദ്ധത്തിൽ അർജന്റീന, ബ്രിട്ടന് കീഴടങ്ങി..
1986… ചെർണോബിൽ ദുരന്തം – USSR ലെ ന്യൂക്ലിയർ ദുരന്തം.. റിയാക്ടർ പൊട്ടിത്തെറിച്ച് 31 മരണം .. നിരവധി പേർ ആണവ ഭീഷണിയിൽ..
1987- ഇ.കെ.നായനാർ രണ്ടാം വട്ടവും കേരള മുഖ്യമന്ത്രിയായി..
1994- ദക്ഷിണാഫ്രിക്കയിൽ ആദ്യത്തെ വർണ വിവേചന രഹിത തെരഞ്ഞെടുപ്പ്.. ഡോ. നോമാസ പൈന്റിൻ വോട്ടു ചെയ്ത ആദ്യത്തെ കറുത്ത വംശജൻ ആയി…
2005- അന്താരാഷ്ട്ര സമ്മർദത്തെ തുടർന്ന്, സിറിയ, ലേബനനിൽ നിന്ന്‌ പിൻവാങ്ങി..

ജനനം
121- മാർക്കസ് ഔറേലിയസ്.. റോമൻ ചക്രവർത്തി (161-180)..
1798.. യൂജിൻ ഡെലോ ക്രോയിക്സ്… ഫ്രഞ്ച് റൊമാന്റിക് ചിത്രകാരൻ..
1873- തരവത്ത് അമ്മാളു അമ്മ- മലയാള സാഹിത്യകാരി.. മലയാളത്തിൽ ഒരു സ്ത്രീ എഴുതിയ ആദ്യ അപസർപ്പക നോവലായ കമലാഭായി അഥവാ ലക്ഷ്മീ വിലാസത്തിലെ കൊലപാതകം ഇവർ എഴുതിയതാണ്… നാടുകടത്തപ്പെട്ട സ്വദേശാഭിമാനിക്ക് അഭയം നൽകിയതും ഇവരാണെന്ന് പറയുന്നു..
1900- ചാൾസ് ഫ്രെഡറിക് റിക്ടർ – അമേരിക്കൻ ഭൂകമ്പശാസ്ത്രജ്ഞൻ.. ഭൂകമ്പ തീവ്രത അളക്കാനുള്ള റിക്ടർ സ്കെയിൽ കണ്ടു പിടിച്ചു..
1927- ഡേയിം ആൻ മക് ലാരെൻ – കൃത്രിമ ഗർഭധാരണ (IVF) രംഗത്ത് നിരവധി ഗവേഷണങ്ങൾ നടത്തിയ പ്രതിഭ…
1932- മൈക്കിൾ സ്മിത്ത് – site directed mutagenesis വികസിപ്പിച്ചെടുത്ത ബ്രിട്ടീഷ് കനേഡിയൻ ശാസ്ത്രഞൻ.. 1993ൽ രസതന്ത്രത്തിൽ നോബേൽ സമ്മാനം…
1938- നീല പത്മനാഭൻ – തിരുവനന്തപുരം സ്വദേശിയായ പ്രശസ്ത മലയാള.. തമിഴ് സാഹിത്യകാരൻ.. വിവർത്തനത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടി (2003)..
1947- കലാമണ്ഡലം രാം മോഹൻ – കഥകളി, കൂത്ത്, കൂടിയാട്ടം തുടങ്ങിയവയുടെ കോപ്പുകൾക്ക് ഭംഗി നൽകുന്നതിന് വലിയ സംഭാവന നൽകിയ വ്യക്തി..
1950- എൽ.ശങ്കർ… ഇൻഡോ അമേരിക്കൻ വയലിനിസ്റ്റ്…
1977- റൊക്സാനാ സാബേരി – ജപ്പാനിസ് – ഇറാനിയൻ വംശജയായ യു എസ് പത്രപ്രവർത്തക. ഇറാനിൽ വച്ച് ചാര പ്രവർത്തനം നടത്തി എന്ന കുറ്റത്തിന് 2009 ജനുവരിയിൽ തടവിലായെങ്കിലും മേയിൽ കുറ്റവിമുക്തയാക്കപ്പെട്ടു…
1989- ടിന്റു ലൂക്ക – മലയാളി ഒളിമ്പ്യൻ അത്‌ലറ്റ് .. പി.ടി. ഉഷയുടെ ശിഷ്യ…

ചരമം
1558- ജീൻ ഫ്രാൻകോയ്‌സ് ഫെർനെൽ – ശരീര ശാസ്ത്രത്തിലുള്ള പഠനത്തിൽ അതുല്യൻ.. നട്ടെല്ലിലെ രക്ത കുഴലിന്റെ പ്രവർത്തനം ആദ്യമായി വിശദീകരിച്ച പ്രതിഭ..
1865- ജോൺ വിൽക്സ് ബൂത്ത്.. അമേരിക്കൻ പ്രസിഡണ്ട് അബ്രഹാം ലിങ്കന്റെ കൊലയാളി.. സുരക്ഷാ സൈനികർ വെടിവച്ച് കൊന്നു…
1897.. മനൊൻമണിയം പി സുന്ദരം പിള്ള – തമിഴ് ഷേക്സ്പിയർ എന്നറിയപ്പെടുന്ന കവി.. ചരിത്ര പണ്ഡിതൻ – സാമൂഹ്യ പരിഷ്കർത്താവ്. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ തുടങ്ങിയവരുമായി ചേർന്ന് പ്രവർത്തിച്ചു.. 1894ൽ റായ് ബഹദൂർ സ്ഥാനം ലഭിച്ചു.
1910.. ബ്യോൺ സ്റ്റീ ബോൺസൺ.. 1903 ൽ സാഹിത്യ നോബൽ നേടിയ നോർവേക്കാരൻ.. നോർവേ ദേശീയ ഗാനത്തിന്റെ രചയിതാവ്.
1920- ശ്രീനിവാസ രാമാനുജം – ലോക പ്രശസ്തനായ ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ..
1945- കെ.കെ. കുഞ്ചു പിള്ള.. സ്വാതന്ത്യ സമര സേനാനി – കവി – ദേശഭക്തി ഗാനമായ പൗരബോധമുള്ളവരെ – വഞ്ചിനാടിൻ മക്കളെ എഴുതിയ കവി..
1951- അർനോൾഡ് സൊമ്മർഫെൽഡ്.. 84 തവണ നോമിനേഷൻ ലഭിച്ചിട്ടും നോബേൽ ലഭിക്കാതിരുന്ന ജർമൻ ഭൗതിക ശാസ്ത്രജ്ഞൻ – ക്വാണ്ടം ഫിസിക്സിൽ നിരവധി സംഭാവന നൽകി..
1957- ഗിച്ചിൻ ഫുനാകോഷി.. ആധുനിക കരാട്ടെയുടെ പിതാവ്… ഷോട്ടോകാൻ കരാട്ടെ-ഡോ യുടെ സ്ഥാപകൻ..
1960- രാജശേഖർ ബസു- ബംഗാളി നോവലിസ്റ്റ്.. പരശുരാം എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നു..
1961.. ഹരി സിംഗ്- ജമ്മു കാശ്മീരിലെ അവസാന രാജാവ് – കാശ്മീർ – ഇന്ത്യ ലയന കരാർ ഒപ്പിട്ട രാജാവ്..
1987- ശങ്കർ സിങ് രഘു വംശി… പ്രശസ്ത സംഗീത സംവിധായകൻ
2010.. വർക്കല രാധാകൃഷ്ണൻ – കേരള നിയമസഭാ മുൻ സ്പീക്കർ – മുൻ ലോക്‌സഭാംഗം – പ്രശസ്ത നിയമജ്ഞൻ – CPI(M) നേതാവ് – പ്രഭാത സവാരിക്കിടെ ബൈക്കിടിച്ച് കൊല്ലപ്പെട്ടു
(സംശോധകൻ.. കോശി ജോൺ – എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: