കോട്ടയം മേല്‍പ്പാലം പൊട്ടിക്കുന്നു; നാളെ ഗതാഗതനിയന്ത്രണം, 12 ട്രെയിനുകള്‍ റദ്ദാക്കി

കോട്ടയം നാഗമ്ബടം പഴയ മേല്‍പ്പാലം പൊളിക്കുന്നു. ഇതിനെ തുടര്‍ന്ന് ശനിയാഴ്ച കോട്ടയം വഴി പോകുന്ന തീവണ്ടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. റെയില്‍പാളത്തില്‍ ഒമ്ബതു മണിക്കൂറും എം.സി.റോഡില്‍ രാവിലെ 10 മുതല്‍ ഒരു മണിക്കൂറും ഗതാഗത നിയന്ത്രണം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മേല്‍പ്പാലം പൊളിക്കുന്നതിനാല്‍ പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്
ട്രെയിന്‍ നമ്ബര്‍ 06015-എറണാകുളം വേളങ്കണ്ണി സ്പെഷ്യല്‍
ട്രെയിന്‍ നമ്ബര്‍ 66308- കൊല്ലം-കോട്ടയം-എറണാകുളം മെമു, ട്രെയിന്‍ നമ്ബര്‍ 66302- കൊല്ലം- ആലപ്പുഴ-എറണാകുളം മെമു, 66303 -എറണാകുളം-ആലപ്പുഴ-കൊല്ലം മെമു
ട്രെയിന്‍ നമ്ബര്‍ 56385-എറണാകുളം-കോട്ടയം പാസഞ്ചര്‍, ട്രെയിന്‍ നമ്ബര്‍ 56390 കോട്ടയം-എറണാകുളം പാസഞ്ചര്‍
ട്രെയിന്‍ നമ്ബര്‍ 56387 എറണാകുളം- കോട്ടയം- കായംകുളം പാസഞ്ചര്‍ , ട്രെയിന്‍ നമ്ബര്‍ 56388 കായംകുളം- കോട്ടയം- എറണാകുളം പാസഞ്ചര്‍
ട്രെയിന്‍ നമ്ബര്‍ 56380 കായംകുളം- എറണാകുളം (ആലപ്പുഴ വഴി), ട്രെയിന്‍ നമ്ബര്‍ 56303 എറണാകുളം-ആലപ്പുഴ പാസഞ്ചര്‍, ട്രെയിന്‍ നമ്ബര്‍ 56381 എറണാകുളം-കായംകുളം പാസഞ്ചര്‍(ആലപ്പുഴ വഴി), ട്രെയിന്‍ നമ്ബര്‍ 56382 കായംകുളം -എറണാകുളം പാസഞ്ചര്‍ (ആലപ്പുഴ വഴി), ട്രെയിന്‍ നമ്ബര്‍ 56301 ആലപ്പുഴ-കൊല്ലം പാസഞ്ചര്‍.

ഭാഗികമായി റദ്ദാക്കുന്നവ
ട്രെയിന്‍ നമ്ബര്‍ 56365 ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചര്‍ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.
ട്രെയിന്‍ നമ്ബര്‍ 56366 പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ പുനലൂരിനും എറണാകുളത്തിനുമിടയില്‍ ഓടില്ല.
ട്രെയിന്‍ നമ്ബര്‍ 16307 ആലപ്പുഴ- കണ്ണൂര്‍ എക്സ്പ്രസും 16308 കണ്ണൂര്‍- ആലപ്പുഴ എക്സ്പ്രസും എറണാകുളം വരെയേ ഉണ്ടാവൂ.
ആലപ്പുഴ വഴി തിരിച്ചുവിട്ട എക്സ്പ്രസ് തീവണ്ടികള്‍
ട്രെയിന്‍ നമ്ബര്‍ 16650 നാഗര്‍കോവില്‍-മംഗലാപുരം പരശുറാം
ട്രെയിന്‍ നമ്ബര്‍ 17229 തിരുവനന്തപുരം- ഹൈദരാബാദ്
ട്രെയിന്‍ നമ്ബര്‍ 16382 കന്യാകുമാരി- മുംബൈ സി.എസ്.ടി.
ട്രെയിന്‍ നമ്ബര്‍ 12625 തിരുവനന്തപുരം- ന്യൂഡല്‍ഹി കേരള
ട്രെയിന്‍ നമ്ബര്‍ 16525 കന്യാകുമാരി- കെ.എസ്.ആര്‍. ബെംഗളൂരു
ട്രെയിന്‍ നമ്ബര്‍ 12081 കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി
ട്രെയിന്‍ നമ്ബര്‍ 12626 ന്യൂഡല്‍ഹി- തിരുവനന്തപുരം കേരള എക്സ്പ്രസ്
ട്രെയിന്‍ നമ്ബര്‍ 17230 ഹൈദരാബാദ്- തിരുവനന്തപുരം ശബരി എക്സ്പ്രസ്
ട്രെയിന്‍ നമ്ബര്‍ 16649 മംഗലാപുരം- നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ്
ട്രെയിന്‍ നമ്ബര്‍ 12201 ലോകമാന്യതിലക് – കൊച്ചുവേളി ഗരീബ് രഥ്.
(റിസര്‍വ്‌ ചെയ്ത യാത്രക്കാര്‍ക്കായി എറണാകുളം ജങ്ഷന്‍, ആലപ്പുഴ, ചേര്‍ത്തല, ഹരിപ്പാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും)
സമയമാറ്റം
ട്രെയിന്‍ നമ്ബര്‍ 12624 തിരുവനന്തപുരം- എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ മെയില്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ 45 മിനിറ്റ് നിര്‍ത്തിയിടും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: