വൃക്കരോഗം ബാധിച്ച ചേലേരി സ്വദേശി റിജേഷിന്റെ ചികിത്സ ധനസമാഹരണത്തിന്നായി നിർമ്മാല്യം ബസ്സിന്റെ കാരുണ്യ യാത്ര

കൊളച്ചേരി :- ഗുരുതരമായ വൃക്കരോഗം ബാധിച്ച് രണ്ട് വൃക്കകളും പ്രവർത്തനരഹിതമായിരിക്കുന്ന ചേലേരി അമ്പലത്തിന് സമീപം താമസിക്കുന്ന കെ.എം.റിജേഷിന് താങ്ങായി നിർമ്മാല്യം ബസ്സിന്റെ കാരുണ്യ യാത്ര.
ഏകദേശം 15 ലക്ഷം രൂപ ചെലവ് വേണ്ടിവരുന്ന വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ട തുക സമാഹരിക്കാനുള്ള യാത്രയിലാണ് ചേലേരി നാട് ഒന്നടങ്കം.
ഇതിന് ഒരു കൈതാങ്ങായാണ് കായിച്ചിറ കണ്ണാടിപറമ്പ് റൂട്ടിലോടുന്ന നിർമ്മാല്യം ബസ്സിന്റെ ഏപ്രിൽ 29 ന്റെ യാത്ര റിജേഷിന് വേണ്ടി മാറ്റി വെക്കുന്നത് .

റിജേഷിന്റെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടി ആവശ്യമായ ഫണ്ട് സ്വരൂപികരിക്കാനായി കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. അനന്തൻ മാസ്റ്റർ ചെയർമാനും, ശ്രീ.പി.പി.കുഞ്ഞിക്കണ്ണൻ കൺവീനറും ചികിൽസാസഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ഊർജ്ജിതമായി നടന്നു വരികയാണ്.

റിജേഷ് ചികിൽസാ സഹായ കമ്മിറ്റി എക്കൗണ്ട് വിവരം

A/c Name :- K.M.Rijesh Chikilsa Sahaya Nidhi . A/c No. 38371979681, IFSC Code SBIN0070981, State Bank of India, Karingalkuzhi Branch

ഇതിനകം തന്നെ ധാരാളം സുമനസ്സുകൾ നേരിട്ടും എക്കൗണ്ട് വഴിയും റിജേഷിനെ സഹായിക്കാനായി എത്തിച്ചേർന്നിട്ടുണ്ട് .
മുഴുവൻ തുകയും സമാഹരിക്കാനുള്ള പരിശ്രമത്തിന് എല്ലാവരുടെയും സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചികിത്സാ സഹായം കമ്മിറ്റിയും ചേലേരി നാടും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: