ആലപ്പുഴയില്‍ വാഹനാപകടം: മട്ടന്നൂർ സ്വദേശികളായ പ്രതിശ്രുതവരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

കണ്ണൂർ: ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ കെഎസ്ആര്‍ടിസി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് . പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 12 മണിയോടെ കണിച്ചുകുളങ്ങര ജംഗ്ഷനില്‍ വച്ചായിരുന്നു അപകടം. മട്ടന്നൂര്‍ സ്വദേശികളായ വിനീഷ് (25), വിജയകുമാർ (38),പ്രസന്ന (55) എന്നിവരാണ് മരിച്ചത്. വിനീഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു മടങ്ങുകയായിരുന്നു സംഘം.പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലറും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റുമാണ് കൂട്ടിയിടിച്ചത്. വാനിലുണ്ടായിരുന്നവരാണ് മരിച്ചവരെല്ലാം. ഇടിയുടെ ആഘാതത്തില്‍ ട്രാവലര്‍ പൂര്‍ണമായി തകര്‍ന്നു. ബസിലെ യാത്രക്കാര്‍ക്ക് കാര്യമായ പരിക്കുകളില്ലെന്ന് പൊലീസ് പറഞ്ഞു. ടെമ്പോ ട്രാവലറിനുള്ളില്‍ നിന്നും ഏറെ ബുദ്ധിമുട്ടിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. നാട്ടുകാരുടേയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: