വ്യാജവാർത്ത പ്രചരിപ്പിച്ച യുവമോർച്ച നേതാവ് ലസിത പാലക്കലിനെതിരെ സിപിഐ(എം) മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി

മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ പിണറായി പടന്നക്കരയിലെ  സൗമ്യ സി.പി.ഐ.എം പിണറായി ലോക്കല്‍ കമ്മിറ്റി അംഗമാണെന്ന് ആര്‍.എസ്സ്.എസ്സ് പ്രചരണം ഉന്നത കേന്ദ്രങ്ങളില്‍ നിന്നും നടത്തിയ ആസൂത്രിത ഗൂഡാലോചനയാണെന്ന് സി.പി.ഐ.എം പിണറായി ഏരിയാ സെക്രട്ടറി കെ.ശശിധരന്‍ പറഞ്ഞു.

 ലസിത പാലക്കല്‍ എന്ന രാഷ്ട്രീയ സ്വയം സേവികയുടെ ഫേസ് ബുക്ക് പേജിലാണ് ബുധനാഴ്ച രാത്രി മുതല്‍ കള്ളപ്രചരണം ആരംഭിച്ചത്. ഇത് നിരവധിപേര്‍ ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട് .സി.പി.ഐ.എം പാര്‍ട്ടിയുമായി അകന്ന ബന്ധം പോലുമില്ലാത്ത ഒരു സ്ത്രീയാണ് സൗമ്യ. മുഖ്യമന്ത്രി പിണറായി വിജയന്‍ പടന്നക്കരയിലെ വീട് സന്ദര്‍ശിക്കുകയും  മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടലുമാണ് ഈ കുടുംബത്തിലെ നാല് മരണത്തില്‍ മൂന്നും കൊലപാതകമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞത് ഈ കുടുംബത്തില്‍ നടന്ന അസ്വാഭാവിക മരണം സംബന്ധിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ഏക രാഷ്ട്രീയ പാര്‍ട്ടി സി.പി.ഐ.എം മാത്രമാണ്.

 അങ്ങനെയുള്ള പാര്‍ട്ടിയെയും മുഖ്യമന്ത്രി പിണറായി വിജയനെയെയും അപകീര്‍ത്തിപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഈ കള്ള പ്രചാരണത്തിന് പിന്നിലുള്ളതെന്ന് ആര്‍ക്കും മനസ്സിലാവും. നവമാധ്യങ്ങളെ ഉപയോഗിച്ച് സി.പി.ഐ.എം നെ അപകീര്‍ത്തിപ്പെടുത്താന്‍ ആര്‍.എസ്സ്.എസ്സ് ഉന്നത നേതൃത്വം നടത്തുന്ന ഈ വ്യാജ പ്രചാര വേലക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്  സി.പി.ഐ.എം പിണറായി ലോക്കല്‍ സെക്രട്ടറി കക്കോത്ത് രാജന്‍ മുഖ്യമന്ത്രി , ഡി.ജി.പി ,ജില്ലാ പോലീസ് മേധാവി , ധര്‍മ്മടം എസ്സ്.ഐ എന്നിവര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട് പരാതി സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരണമെന്ന് ഏരിയാ കമ്മിറ്റി പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: