നിരവധി കടകൾ തകർത്ത് മോഷണം നടിത്തിയ കള്ളൻ പിടിയിൽ

കഴിഞ്ഞ 20 -)o തീയതി രാത്രി പുതിയതെരു വിലുള്ള ആറോളം കടകൾ കുത്തി തുറന്ന് മോഷണം നടത്തിയ വിരുതൻ വളപട്ടണം പോലീസ് ൻ്റെ പിടിയിലായി..വളപട്ടണം ഇൻസ്പെക്ടർ ശ്രീ രാജേഷ് മരങ്ങലത്തിൻ്റെ നേതൃത്വത്തിൽ S I നാരായണൻ നമ്പൂതിരിയും S I മൊയ്തീനും ചേർന്നുള്ള അന്വേഷണത്തിൽ പരിസരത്തെ Cc ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ ലഭിക്കുകയും തുടർന്ന് വളപട്ടണം ഇൻസ്പെക്ടറുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ ലെവൻ, ശ്രീജിത്ത് കീച്ചേരി, ഷൈജു എന്നിവർ ആലിങ്കീൽ എന്ന സ്ഥലത്ത് വാടകക്ക് താമസിച്ചു വന്നിരുന്ന ഡൽഹി നൗഷാദ് എന്ന നൗഷാദ് @ ലാൽ മുഹമ്മദ് എന്ന യാളെ കണ്ടെത്തി പിടികൂടുക യായിരുന്നു..
ഈയാൾ അടുത്ത് നടന്ന മറ്റ് കളവുക ളിൽ പങ്കാളി ആയിരുന്നുവോ എന്ന് മറ്റും അന്വേഷിക്കുന്നുണ്ട്..കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നുണ്ട്. നൗഷാദിനെ ചോദ്യം ചെയ്യുന്നതോടെ ജില്ലയിലെ പല കളവു കേസ്സുകളും തെളിയാൻ സാധ്യതയുണ്ട്. I P ശ്രീ രാജേഷ്, എസ്.ഐ നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ എസ് ഐ ശ്രീ മൊയ്തീനാണ് കേസ്സന്വേഷണം നടത്തുന്നത്. മാസങ്ങൾക്ക് മുൻപ് കൊല്ലരത്തിക്കൽ എന്ന സ്ഥലത്ത് കെട്ടിട നിർമ്മാണ തൊഴിലാളികളുടെ മൊബൈൽ ഫോണുകൾ കവർന്ന പ്രതിയെ വെറും 48 മണിക്കൂറിനുള്ളിൽ പിടിച്ചതും ഇൻസ്പെക്ടർ രാജേഷും സംഘവും ആയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: