ഇന്ന് കണ്ണൂരിൽ കൊറോണ സ്ഥിരീകരിച്ചവർ വിമാനമിറങ്ങിയത് കോഴിക്കോട്, ബംഗളൂരു വിമാനത്താവളങ്ങളിൽ; രണ്ടു പേർ കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ വെച്ച് ബന്ധപ്പെട്ട 40 ഓളം പേർ നിരീക്ഷണത്തിലാണ്

കണ്ണൂർ: കതിരൂർ, കൂത്തുപറമ്പ്, കോട്ടയം പി എന്നിവിടങ്ങളിൽ 2 വീതവും തലശ്ശേരി, മട്ടന്നൂർ, മേക്കുന്ന് ഓരോന്ന് വീതവുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാം ദുബായിൽ നിന്നും എത്തിയവരാണ്. ഇതിൽ മൂന്നുപേർ ആശുപത്രികളിലും ആറുപേർ വീടുകളിൽ നിരീക്ഷണത്തിലുമായിരുന്നു.
മേക്കുന്ന്, തലശേരി, മട്ടന്നൂർ സ്വദേശികളും ഉൾപ്പെടുന്നു

EK564- മാർച്ച് 22- ഒരു കതിരൂർ, രണ്ട് കോട്ടയം പൊയിൽ – ദുബൈ- ബാംഗ്ലൂർ

EK566- മാർച്ച് 20- രണ്ട് കുത്തുപറമ്പ് സ്വദേശികൾ – ദുബൈ- ബാംഗ്ലൂർ

Al938- മാർച്ച് 17 – തലശ്ശേരി സ്വദേശി – ദുബൈ- കോഴിക്കോട്

Al938- മാർച്ച് 19 – മേക്കുന്ന് സ്വദേശി – ദുബൈ- കോഴിക്കോട്

SG54- മാർച്ച് 18- കതിരൂർ, മട്ടന്നൂർ സ്വദേശികൾ – ദുബൈ- കോഴിക്കോട്

എന്നിങ്ങനെയാണ് ഇവരുടെ ഫ്ലൈറ്റ് വിവരങ്ങൾ. ഇതിൽ രണ്ട് പേരുടെ സമ്പർക്ക പട്ടിക വലുതാണ്. കണ്ണൂരിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 9 ൽ 6 പേർ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞവരെന്ന് കലക്ടർ അറിയിച്ചു. ബാംഗ്ലൂരിൽ നിന്ന് ട്രാവലറിൽ വന്ന സംഘത്തിലെ 3 പേർ കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ വെച്ച് 40 ഓളം പേരുമായി സമ്പർക്കം പുലർത്തിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: