കണ്ണൂർ ജില്ലയിൽ സാമൂഹ്യ സുരക്ഷാ പെന്‍ഷനായി നാളെ മുതൽ വിതരണം ചെയ്യുന്നത് 42.53 കോടി രൂപ

കണ്ണൂര്‍: ജില്ലയില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു. 135 ബാങ്കുകളിലൂടെ 1060 ബില്‍ കലക്ടര്‍മാരെയാണ് പെന്‍ഷന്‍ വിതരണത്തിനായി നിയോഗിച്ചിട്ടുള്ളത്. ഇവര്‍ ഗുണഭോക്താക്കളുടെ വീടുകളില്‍ നേരിട്ട് എത്തി പെന്‍ഷന്‍ തുക കൈമാറും. മാസ്‌ക്, സാനിറ്റൈസര്‍ എന്നിങ്ങനെയുള്ള സുരക്ഷാ സംവിധാനങ്ങളോടെയാണ് ബില്‍ കലക്ടര്‍മാര്‍ വീടുകളില്‍ പെന്‍ഷന്‍ എത്തിച്ചു കൊടുക്കുന്നത്. 1,79,174 പേര്‍ക്ക് രണ്ട് മാസത്തെ പെന്‍ഷന്‍ തുകയായി ആകെ 42,53,42,800 രൂപയാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പരമാവധി വീടുകളില്‍ നേരിട്ട് ചെന്ന് പെന്‍ഷന്‍കാരുടെ കയ്യില്‍ തന്നെ നല്‍കണമെന്ന് ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) നിര്‍ദേശിച്ചു. കോവിഡിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ പോകുവാന്‍ പ്രയാസമുണ്ടെങ്കില്‍ ഭരണ സമിതിയുമായി ചര്‍ച്ച ചെയ്ത് പെന്‍ഷന്‍ വീട്ടിലെത്തിക്കുവാന്‍ മറ്റു വഴികള്‍ ആലോചിക്കാവുന്നതാണ്. അതും പ്രാബല്യത്തില്‍ വരുത്തുവാന്‍ സാധിക്കുന്നില്ലെങ്കില്‍ ഭാവിയില്‍ ഒരു പരാതിയ്ക്കും ഇടവരുത്താത്ത രീതിയില്‍ പെന്‍ഷന്‍ ബാങ്ക് അക്കൗണ്ടില്‍ തുക നിക്ഷേപിക്കാവുന്നതാണ്. പ്രതിസന്ധി കാലത്ത് ജനങ്ങളുടെ കയ്യില്‍ തന്നെ പണമെത്തിക്കുക എന്ന സര്‍ക്കാറിന്റെ സദുദ്ദേശം നടപ്പിലാക്കാന്‍ ബന്ധപ്പെട്ട ജീവനക്കാര്‍ പ്രവര്‍ത്തിക്കണമെന്നും ജോയിന്റ് രജിസ്ട്രാര്‍ ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: