സംസ്ഥാനത്ത് 19 പേര്‍ക്കു കൂടി കോറോണ സ്ഥിരീകരിച്ചു:ഇതിൽ 9 പേരും കണ്ണൂരിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കോറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. 126 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒമ്പത് പേർ കണ്ണൂർ ജില്ലക്കാരും മൂന്നു പേർ വീതം കാസർകോട്, മലപ്പുറം ജില്ലകളിൽ നിന്നുമാണ്. തൃശൂരിൽ നിന്നുള്ള രണ്ടു പേർക്കും ഇടുക്കി വയനാട് ജില്ലകിളിൽ ഓരോരുത്തർക്കും ഇന്ന് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. വയനാട് ജില്ലയിൽ ആദ്യമായാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: