കൊറോണ: 1.70 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

ന്യൂഡൽഹി: കൊറോണ സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം മറികടക്കാൻ കേന്ദ്ര സർക്കാർ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരമാണ് പാക്കേജ് പ്രഖ്യാപിച്ചത്.

ആരും പട്ടിണി കിടക്കേണ്ടി വരരുതെന്ന് ധനമന്ത്രി നിർമല സീതാരാമൻ പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. മൂന്നുമാസത്തേക്ക് അരിയും ഗോതമ്പും അഞ്ചുകിലോ വീതം അധികം നല്‍കും. സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാര്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് ഏർപ്പെടുത്തും. ഒരുജീവനക്കാരന് 50 ലക്ഷം രൂപയുടെ കവറേജ് ലഭിക്കും.

ജൻധൻ അക്കൗണ്ട് ഉള്ള 20 കോടി വനിതകൾക്ക് പ്രതിമാസം 500 രൂപവീതം മൂന്നുമാസത്തേക്ക് ലഭ്യമാകും. തൊഴിലുറപ്പ് പദ്ധതി വേതനം വർധിപ്പിച്ചു.ദിവസ വേതനക്കാർക്കും സഹായം ലഭ്യമാക്കും.8.69 കോടി കർഷകർക്ക് 2000 രൂപ അക്കൗണ്ടിൽ ലഭ്യമാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: