കൊറോണ വ്യാപനം വ്യാജമെന്ന് ഫെയ്സ് ബുക്ക് പോസ്റ്റ്; ഇരിട്ടിയിൽ യുവാവിനെതിരെ കേസ്

ഇരിട്ടി: കോറോണ വൈറസ് വ്യാപനത്തിനെതിരെ രാജ്യവ്യാപകമായി ഭരണകൂടങ്ങളും സർക്കാർ സംവിധാനങ്ങളും നിതാന്ത ജാഗ്രതയോടെ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരവേ കൊറോണ വൈറസ് വ്യാപനത്തിനെതിരെ സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തും വിധം സോഷ്യൽ മീഡിയ വഴി വ്യാജസന്ദേശം പ്രചരിപ്പിച്ച യുവാവിനെതിരെ പൊലിസ് കേസെടുത്തു മുഴക്കുന്ന് മുസ്ലിം പള്ളിക്കു സമീപം പള്ളിമുക്ക് സ്വദേശി മുഹമദ് അസ്ലം (32)നെതിരെയാണ് സൈബർ നിയമപ്രകാരം മുഴക്കുന്ന് പൊലിസ് കേസെടുത്തത് കൊവിഡ് 19 രോഗത്തിന് കാരണമായകൊറോണ വൈറസ് വ്യാപനമെന്നത് വ്യാജമാണെന്നും കബളിക്കലാണെന്നും മാണ് മുഹമ്മദ് അസ്ലം തന്റെ മൊബൈൽ ഫോണിലൂടെ പ്രചരിപ്പിച്ചതെന്നും നാട്ടിൽ കലാപവുംതെറ്റിദ്ധാരണയും പരത്താനുള്ള ഈ വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ഡിവൈഎഫ്ഐ മുഴക്കുന്ന് മേഖലാ സെക്രട്ടറി പി.സുകേഷ് നൽകിയ പരാതിയെ തുടർന്നാണ് മുഴക്കുന്ന് പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ വി. എൻ ബിജോയി മുഹമ്മദ് അസ്ലമിനെതിരെ കേസെടുത്തത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: