കണ്ണൂരിൽ അഴീക്കോട് സ്വദേശിയായ 11 കാരന് സൂര്യാഘാതമേറ്റു
കണ്ണൂർ അഴീക്കോട് കപ്പകടവിൽ പി വി ഹൗസിൽ എം. റഫീഖ് പി.വി ഷാഹിന ദമ്പതികളുടെ മകൻ ഹാഫിസ് ഹസ്സന് സൂര്യാഘാതമേറ്റു. ഗവൺമെൻറ് ഹൈസ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി