കഞ്ചാവ് അടക്കമുള്ള ലഹരി മരുന്നുകൾ കാറിൽ കടത്തുന്നതിനിടെ മയ്യിൽ സ്വദേശിയടക്കം മൂന്നു പേർ പിടിയിൽ

കണ്ണൂർ: കാറിൽ കടത്തുകയായിരുന്ന 3.460 ഗ്രാം എം.ഡി.എം.എ ,0.050 ഗ്രാം എൽ. എസ്.ഡി സ്റ്റാമ്പ് ,15 ഗ്രാം ഉണക്ക കഞ്ചാവ് ,എന്നിവയുമായി മൂന്ന് യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ. മയ്യിൽ കയരളം മൊട്ടയിലെ കെ.പി ഹൗസിൽ തമീം, കൂത്തുപറമ്പ് പാറാൽ റുബീനാ മൻസിലിൽ സുൽത്താൻ ഹൈദരാലി, കൂത്തുപറമ്പ് കൈതേരി പാലം സജിന മൻസിലിൽ ജസിൽ കെ.പി എന്നിവരാണ് അറസ്റ്റിലായത് .ഇവരുടെ പേരിൽ എൻ.ഡി.പി. എസ് ആക്ട് പ്രകാരം കേസ്സെടുത്തു .

KL58 W 1786 നമ്പർ മാരുതി സ്വിഫ്റ്റ് കാറിൽ രഹസ്യ അറയുണ്ടാക്കിയാണ് ലഹരി വസ്തുക്കൾ കടത്തികൊണ്ട് വന്നത്. ബാംഗ്ലൂരിൽ നിന്നും വാങ്ങി കൂത്തുപറമ്പ് ,കണ്ണൂർ ഭാഗങ്ങളിൽ ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുകയാണ് ഇവർ ചെയ്യുന്നതെന്ന് എക്സൈസ് സംഘം പറഞ്ഞു.

എക്സൈസ് ഇൻസ്പെക്ടർമാരായ പ്രേമരാജൻ.പി, ഷാജി കെ എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ ഐ.ബി പാർട്ടിയും സംഘമാണ് പ്രതികള പിടികൂടിയത്. സംഘത്തിൽ പി.ഒ മാരായ ദിനേശൻ, സുധീർ കെ.ടി, പ്രജീഷ് കുന്നുമ്മൽ, വിനോദൻ, ദിലീപ്, അബ്ദുൾ നിസാർ സി.ഇ.ഒമാരായ ഷിബു കെ.സി,വിനോദ്.ടി.ഒ, ബിജേഷ് എം ,സി പി ഒ ബിജു എന്നിവരുമുണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: