കണ്ണൂർ ഐ റ്റി ഐ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

കണ്ണൂർ ഐ റ്റി ഐ ഓഡിറ്റോറിയത്തിൽ 1957 മുതൽ 2013 വരെ പഠിച്ചിറങ്ങിയവരുടെ സംഗമം നടന്നു. സ്ഥാപനത്തിൽ പഠിച്ച് ജോലി നേടിയ സ്ഥാപനത്തെ സ്നേഹിക്കുന്ന ഇരുന്നൂറോളം പേർ സംഗമത്തിൽ പങ്കെടുത്തു. 1958ൽ പഠിച്ചിറങ്ങിയ രണ്ടു പേർ ഉണ്ടായിരുന്നു. വന്നവരിൽ 90% ത്തിലധികവും 1990കൾക്ക് മുൻപേ ഐ.റ്റി ഐ യിൽ പഠിച്ചവരായിരുന്നു. (അതിൽ തന്നെ ഭൂരിഭാഗവും 80കൾക് മുൻപേ പഠിച്ചവരും.) 2000 ന് ശേഷം പഠിച്ചവർ വന്നത് വിരലിലെണ്ണാവുന്നവർ മാത്രം.

വന്നവർ അനുഭവങ്ങൾ പരസ്പരം പങ്കിട്ടു. 1957 ൽ കണ്ണൂർ പയ്യാമ്പലത്ത് പഠിച്ചവരും 1961 ൽ അവിടെ നിന്ന് തോട്ടടയിലേക്ക് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതും. അടിയന്തിരാവസ്ഥ കാലത്ത് തെങ്ങ് നട്ടതും ചിലർ പങ്കുവെച്ചു. മിക്കവരും പറഞ്ഞത് അന്നത്തെ സ്ട്രിക്റ്റ് ആയ ട്രെയിനിങ്ങായിരുന്നു. ഞങ്ങളെ ജീവിത വിജയത്തിന് പ്രേരിപ്പത് എന്നായിരുന്നു. പൂർവ്വ വിദ്യാർത്ഥി സംഗമം വൈസ് പ്രിൻസിപ്പാൾ കെ. പ്രസന്ന _ ഉദ്ഘാടനം ചെയ്തു. യോഗത്തിന് കൺവീനർ AC ജനാർദ്ധനൻ സ്വാഗതവും പെയർമാർ cരാജഗോപാൽ അധ്യക്ഷതയും വഹിച്ചു .ആശംസയർപ്പിച്ചു കൊണ്ട് കണ്ണൂർ ഐ റ്റി ഐ സ്റ്റാഫ് സെക്രട്ടറി പി കെ മോഹനൻ ,എൻ ഒ നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു . ഭാവി പ്രവർത്തനങ്ങൾ നാരായണൻ കുഞ്ഞിക്കണ്ണോത്ത് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി സി രാജഗോപാലൻ (പ്രസിഡന്റ്) നാരായണൻ കുഞ്ഞികണ്ണോത്ത് (വൈസ് പ്രസിഡന്റ്, എം.എൻ.ലക്ഷമണൻ (സെക്രട്ടറി) ,A Cജനാർദ്ധനൻ (ജോയിന്റ് സെക്രട്ടറി), സജീവൻ കല്ലൻ ട്രഷറർ എന്നിവരെ യോഗം തിരഞ്ഞെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: