തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു മയ്യിൽ സർവകക്ഷി യോഗം നടത്തി

മയ്യിൽ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം, ക്രമസമാധാന പാലനം സംബന്ധിച്ച് നാറാത്ത് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ , സർവ്വകക്ഷി നേതാക്കൾ എന്നിവരെ വിളിച്ച് ചേർത്ത് മയ്യിൽ വ്യാപാര ഭവൻ ഹാളിൽ നടത്തിയ യോഗത്തിൽ മയ്യിൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഷിജു എബ്രഹാം വിശദീകരണം നടത്തി.

ജനപ്രതിനിധികൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാണിക്യഷ്ണൻ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ അരക്കൻ പുരുഷോത്തമൻ, മെമ്പർ സി എച്ച് സജീവൻ, എൽ ഡി എഫ്‌ നേതാക്കൾ കെ ബൈജു ( CPM ) സി.ടി ബാബുരാജ് (CPI) യു ഡി എഫ് നേതാക്കൾ ടി പി കുഞ്ഞാമദ് മാസ്റ്റർ (Con I ) അബ്ദുല്ല മാസ്റ്റർ (IUML) , കെ എൻ മുകുന്ദൻ (BJP), എ പി മുസ്ഥഫ, എം.ടി ഹനീഫ (SDPI) എന്നിവർ പ്രസംഗിച്ചു.

സിവിൽ പോലീസ് ഓഫീസർ രാജേഷ് മലപ്പട്ടം സ്വാഗതവും നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്യാമള നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: