ചരിത്രത്തിൽ ഇന്ന്: മാർച്ച് 26

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

ഇന്ന് അപസ്മാര (Epilepsy) ബോധവൽക്കരണ ദിനം.. (Purple day for epilepsy).. 2008 മുതൽ ആചരിക്കുന്നു..

ഇന്ന് ബംഗ്ലദേശ് സ്ഥാപക ദിനം. 1971 ൽ ഇന്നേ ദിവസമാണ് ബംഗ്ലാദേശ് വിമോചന യുദ്ധം അവസാനിച്ച് കിഴക്കൻ പാക്കിസ്ഥാൻ ബംഗ്ലാദേശ് എന്ന പേരിൽ പാക്കിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം നേടിയത്…

1552- ഗുരു അമർ ദാസ്, മൂന്നാം സിഖ് ഗുരുവായി..

1812- വെനസ്വലയിലെ കാരക്കസ് നഗരം തകർത്ത 7.7 റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയ ഭൂകമ്പം.. 20000 മരണം

1872- Fire Extinguisher ന്റെ പേറ്റന്റ് തോമസ് ജെ. മാർട്ടിൻ കരസ്ഥമാക്കി..

1885- ഈസ്റ്റ്മാൻ കമ്പനി, ലോകത്തെ ആദ്യ വാണിജ്യ ചലച്ചിത്രം നിർമിച്ചു…

1931- ബ്രിട്ടീഷ് ഇന്ത്യയുടെ ആസ്ഥാനം ഡൽഹിയിലേക്ക് മാറ്റി..

1953.. പോളിയോ വാക്സിൻ കണ്ടു പിടിച്ച കാര്യം ഡോ. ജോനസ് സൽക്ക് പ്രഖ്യാപിക്കുന്നു…

1970- അമേരിക്കയുടെ 500 മത് ആണവ പരീക്ഷണം…

1974- ചിപ്കൊ മൂവ്മെൻറിൽ ആദിവാസി യുവതി ഗൗരാ ദേവി നേതൃത്വം കൊടുത്ത ചരിത്ര പ്രക്ഷോഭം..

1975- ജൈവായുധ നിയന്ത്രണ നിയമം (The Biological Weapons Convention) ലോക രാജ്യങ്ങൾ അംഗീകരിച്ചു..

1979.. 30 വർഷം നീണ്ട യുദ്ധം അവസാനിപ്പിച്ച് അൻവർ സാദത്തും ബെഗിനും ചേർന്ന് ഈജിപ്ത് ഇസ്രയേൽ സമാധാന കരാർ ഒപ്പുവച്ചു..

1989- സോവിയറ്റ് യൂണിയന്റെ ചരിത്രത്തിലെ ആദ്യ സ്വതന്ത്ര തെരഞ്ഞെടുപ്പ്.. ബോറിസ് യെൽസിന് ഭൂരിപക്ഷം ലഭിച്ചു…

1991- അർജന്റീന, ബ്രസിൽ, ഉറുഗ്വേ, പരാഗ്വേ എന്നീ രാജ്യങ്ങൾ ചേർന്ന് MERCOSUR (Southern Common Market) രൂപീകരിച്ചു..

1993- പുലിറ്റ്സർ സമ്മാനം നേടിയ കെവിൻ കാർട്ടറുടെ കഴുകനും കുട്ടിയും എന്ന ചിത്രം ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചു…

2000- വ്ലാഡിമിർ പുടിൻ റഷ്യൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു..

2000- ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കി പ്രഖ്യാപിച്ചു.. ആ പ്രഖ്യാപനം ഇതു വരെ നടപ്പിലായില്ല..എം

2002- പാർലമെൻറിന്റെ സംയുക്ത സമ്മേളനം മൂന്നാം വട്ടം നടന്നു.. Prevention of terrorism Act(POTA), 2002 പാസ്സാക്കുന്നതിനു വേണ്ടിയായിരുന്നു സമ്മേളനം നടത്തിയത്..

2008- ജനമൈത്രി പോലിസ് ഉദ്ഘാടനം ചെയ്തു..

ജനനം

1659- വില്യം ഹൈഡ് വൊളസ്റ്റാൻ- രസതന്ത്രഞ്ജൻ… പല്ലാഡിയം, റോഡിയം എന്നീ മൂലകങ്ങൾ കണ്ടുപിടിച്ചു…

1874 – റോബർട്ട് ഫ്രോസ്റ്റ്- അമേരിക്കൻ കവി, നാടക കൃത്ത്..

1896- വി.ടി.ഭട്ടതിരിപ്പാട് .. സാമൂഹ്യ വിപ്ലവകാരി.. നവോത്ഥാന പ്രവർത്തകൻ.. വിപ്ലവം സൃഷ്ടിച്ച അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകമെഴുതി….

1903- തഴവാ കേശവൻ – സ്റ്റേറ്റ് കോൺഗ്രസ് നേതാവ്.. SNDP നേതാവ്.

1907- മഹാദേവി വർമ്മ .. 1982 ൽ ജ്ഞാനപീഠം നേടിയ ഹിന്ദി കവയിത്രി

1935- മഹമൂദ് അബ്ബാസ്- യാസർ അറാഫത്തിന്റെ പിൻഗാമിയായി PLO ചെയർമാനും പാലസ്തീൻ പ്രസിഡന്റുമായി..

1940- നാൻസി പെലോസി- അമേരിക്കയിലെ ആദ്യ വനിത സ്പീക്കർ.. (2007 മുതൽ 2011 വരെയും, തുടർന്നു 2019 മുതൽ നിലവിലെ സ്‌പീക്കർ)

1953- ജോൺസൻ മാസ്റ്റർ… പ്രശസ്ത മലയാള സംഗീത സംവിധായകൻ..

1965- പ്രകാശ് രാജ്.. കന്നഡ സിനിമാ നടൻ..

1973- ലാറി പേജ്- ഗൂഗിൾ സഹസ്ഥാപകൻ..

ചരമം…

1797- ജെയിംസ് ഹട്ടൻ- സ്കോട്ടിഷ് ഭൂതത്ത്വശാസ്ത്രജ്ഞന്‍.. ഭൂമിയുടെ പ്രായം ആദ്യമായി പ്രസ്താവിച്ച വ്യക്തി..

1827… ലുഡ്വിഗ് വാൻ ബിഥോവൻ – ജർമൻ സംഗീതജ്ഞൻ

1962- മർജോറീ കോൾട്ടൻ- മെഴുകു കടലാസ് കണ്ടു പിടിച്ചു..

1977 … ടി.വി.തോമസ് … ഒന്നാം കേരള മന്ത്രിസഭാംഗം. കെ ആർ ഗൗരിയമ്മയുടെ ഭർത്താവ്..

2005- ജയിംസ് കല്ലഗൻ- മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി… താച്ചറിന്റെ മുൻഗാമി.

2006 – കവി കുഞ്ഞുണ്ണി മാഷ്….. കുട്ടികൾക്ക് ഗുണപാഠം നൽകുന്ന കുഞ്ഞുണ്ണി കവിതകളുടെ ശിൽപി…. 1974ലും 1984 ലും കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു…

2008- സി.വി. വാസുദേവ ഭട്ടതിരി – മലയാള

സംസ്കൃത ഭാഷാ പണ്ഡിതൻ..

2013 – സുകുമാരി – 60 വർഷം നീണ്ട അഭിനയ ജിവിതം … നിരവധി ചലച്ചിത്രങ്ങളിലെ ജീവിതഗന്ധിയായ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു… പത്മശ്രീ ജേതാവ്…

(സംശോധകൻ.. കോശി ജോൺ എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: