അക്ഷര സൂര്യൻ പുസ്തക പ്രകാശനം മാർച്ച് 6 ന്

പയ്യന്നൂർ: സൂര്യ ട്രസ്റ്റ് – സൺ സൺ ക്രിയേഷൻസ്പയ്യന്നൂർ,
മലയാളഭാഷാ പാഠശാല ആഭിമുഖ്യത്തിൽ
അക്ഷരസൂര്യൻ – ടി.പി.ഭാസ്കരപൊതുവാളിന്റെ ജീവിതാക്ഷരങ്ങൾ പുസ്തകപ്രകാശനം.
മാർച്ച് 6 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് അന്നൂർ
മലയാളഭാഷാ പാഠശാല അങ്കണത്തിൽ നടക്കും.
ശിവപ്രസാദ് എസ് ഷേണായ് (സൂര്യ ട്രസ്റ്റ് ചെയർമാൻ) സ്വാഗതം പറയുന്ന ചടങ്ങിൽ
പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്ററുടെ അധ്യക്ഷതയിൽ
പി.ആർ.നാഥൻ പരിപാടി ഉദ്ഘാടനം ചെയ്യും.
കവിപി.കെ.ഗോപി
പുസ്തകം പ്രകാശനം ചെയ്യും. ഡോ.പ്രിയദർശൻ ലാൽ പുസ്തകം ഏറ്റുവാങ്ങും.
സുകുമാരൻ പെരിയച്ചൂർ( എഡിറ്റർ അകംമാസിക) പുസ്തകം പരിചയപ്പെടുത്തും. ഒ.അശോക് കുമാർ (എം.ഡി. കൈരളി ബുക്സ്) ചടങ്ങിന് ആശംസകൾ നേർന്ന് സംസാരിക്കും. ടി.പി.ഭാസ്കരപൊതുവാൾമറുപടി പ്രസംഗം നടത്തും. ഗ്രന്ഥരചയിതാവ്
ഇന്ദിരാ ബാലൻ ചടങ്ങിന് നന്ദി പറയും.