കോട്ടൂർ ഉസ്താദ് ദർസ് അറുപതാം വാർഷികം ജില്ലാ പ്രചരണ സമ്മേളനം ഇന്ന് കണ്ണൂരിൽ

കണ്ണൂർ :
കണ്ണൂർ ദർസ് അധ്യാപന രംഗത്ത് ആറ് പതിറ്റാണ്ട് പൂർത്തിയാക്കിയ സുപ്രസിദ്ധ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷററുമായ കോട്ടൂർ കുഞ്ഞാമു മുസ്ലിയാരുടെ ദർസ് അറുപതാം വാർഷിക സമ്മേളനത്തിന്റെ പ്രചരണാർത്ഥം. കണ്ണൂർ ജില്ലാ പ്രചരണ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കണ്ണൂർ അബ്റാറിൽ വെച്ച് നടക്കും. ഉലമാ ആക്ടിവിസം ചർച്ചചെയ്യപ്പെടുന്നു എന്ന ശീർഷകത്തിൽ മാർച്ച് 4, 5, 6 തീയതികളിൽ കോട്ടക്കൽ കോട്ടൂരിലാണ് ദർസ് അറുപതാം വാർഷിക സമ്മേളനം നടക്കുന്നത്..
കണ്ണൂരിൽ നടക്കുന്ന പ്രചരണ സമ്മേളനത്തിൽ ഉലമ ആക്ടിവിസം ചർച്ച ചെയ്യുന്നു എന്ന വിഷയത്തിൽ കേന്ദ്ര മുശാവറ അംഗം ബഹു മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ പ്രഭാഷണം നടത്തും
കോട്ടൂർ ഉസ്താദിന്റെ ശിക്ഷ സംഘടനയായ അൽ ഖിദ്മത്തുസ്സനിയ്യയുടെ കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സുന്നി പ്രാസ്ഥാനിക നേതൃത്വവും പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും
ജില്ലാ പ്രസിഡണ്ട് മുഹിയദ്ധീൻ സഖാഫി മുട്ടിൽ അധ്യക്ഷത വഹിക്കും, ഖിദ്മത്തുസ്സനിയ്യ കേന്ദ്ര കമ്മിറ്റി അംഗം അസ്സയ്യിദ് ത്വയ്യിബുൽ ബുഖാരി സമ്മേളനം ഉദ്ഘാടനം ചെയ്യും,പട്ടുവം കെ പി അബൂബക്കർമുസ്‌ലിയാർ, മുസ്തഫ ദാരിമി കടാങ്കോട്,
അലി കുഞ്ഞി ദാരിമി,
യാസീൻ മുസ്ലിയാർ പാമ്പുരുത്തി, മുഹ് യിദ്ദീൻ അൽ ഫാളിലി അൽ അഫ്ളലി,
അബ്ദുൽ ഹകീം സഅദി,ഹാമിദ് മാസ്റ്റർ,
അബ്ദുല്ലക്കുട്ടി ബാഖവി,
അബ്ദുറഷീദ് ദാരിമി,
വി വി അബൂബക്കർ സഖാഫി,
അനസ് അമാനി പുഷ്പഗിരി,
സിറാജുദ്ദീൻ അൽ ഫാളിലി, അബ്ദുറഹീം അൽ ഫാളിലിഅൽ അസ്നവി, ലുഖ്മാനുൽ ഹക്കീം അൽ ഫാളിലി തുടങ്ങിയവർ സംബന്ധിക്കും.