പിറകോട്ടെടുത്ത ലോറിയില്‍ ഓട്ടോയിടിച്ച് ടൗണിലെ വ്യാപാരികളായ മൂന്ന്
സഹോദരങ്ങൾക്ക് പരിക്ക്

പയ്യന്നൂര്‍: ദേശീയപാതയിൽ കണ്ടോത്ത് ഷാർജ പാലസ് ഹോട്ടലിന് സമീപം
പിറകോട്ടെടുക്കുകയായിരുന്ന ലോറിയില്‍ ഓട്ടോയിടിച്ച് ടൗണിലെ വ്യാപാരികളായ മൂന്ന് സഹോദരങ്ങൾക്ക് പരിക്കേറ്റു.പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ മിനി സാഗർ കൂൾബാർ ആൻ്റ്
ഫ്രൂട്ട്സ് സ്റ്റാള്‍ ഉടമ കാങ്കോൽ ചീമേനി റോഡിൽ താമസിക്കുന്ന പ്രകാശന് (52) സഹോദരൻ ശശി (50) ,മറ്റൊരു സഹോദരൻ തൊട്ടടുത്ത സെലക്ട് ഫൂട്ട് വേർ ഷോപ്പ് ഉടമചന്ദ്രൻ (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരിൽ ശശി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയിലും ചന്ദ്രനും പ്രകാശനും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്
ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം.കട അടച്ച ശേഷം വീട്ടിലേക്ക് പോകവേയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ ഓട്ടോ അപകടത്തില്‍ പ്പെട്ടത്. രാത്രിയിൽ സിഗ്നലുകൾ നൽകാതെ പിറകോട്ടെടുക്കുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ഓട്ടോയിടിക്കുകയായിരുന്നു. അപകടത്തില്‍ തകർന്ന കെ.എൽ.59.ആർ.6306 നമ്പർ ഓട്ടോയില്‍ കുടുങ്ങിയവരെ പയ്യന്നൂര്‍ അഗ്നിരക്ഷാസേനയെത്തി ഹൈഡ്രോളിക്ക് കട്ടറുപയോഗിച്ച് ഓട്ടോ പൊളിച്ചാണ് പുറത്തെടുത്തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂര്‍ പോലീസ് ഇരു വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.