ടയർപൊട്ടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കണ്ണൂർ : യാത്രക്കിടെ ബൈക്കിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു . അഴീക്കോട് സൗത്ത് സ്വദേശി മോഹനന്റെ മകൻ കുറ്റിച്ചി ഹൗസിൽ വി . സുമിത്ത് മോഹൻ ( 32 ) ആണ്മരണപ്പെട്ടത് . ഇന്നലെ രാതി പതിനൊന്നര മണിയോടെ ചക്കരക്കൽ സ്റ്റേഷൻ പരിധിയിൽ മമ്പറം കോട്ടംവെച്ചാണ് അപകടം . റോഡിൽ രക്തം വാർന്ന് കിടക്കുന്ന ഇയാളെ ഉടൻ കണ്ണൂരിലെ ആശു പതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ചക്കരക്കൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: