ഇരിട്ടിയിൽ  ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

കണ്ണൂർ :ഇരിട്ടി കോളിക്കടവിൽ ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക് .കോളിക്കടവ് സ്വദേശികളായ സുന്ദരൻ മേസ്ത്രി, ശശിധരൻ എന്നിവർക്കാണ് പരിക്കേറ്റത് .ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു .

ഇരിട്ടി കീഴ്പ്പള്ളി റൂട്ടിൽ കോളിക്കടവിലാണ് അപകടം .ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ബൊലോറോ ജീപ്പ് ഓട്ടോറിക്ഷയിൽ തട്ടിയതിന് ശേഷം ഇലക്ട്രിക് പോസ്റ്റ് തകർത്ത് സമീപത്തെ പഴശ്ശി പദ്ധതി പ്രദേശത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു .

അപകടത്തിൽ പരിക്കേറ്റ കോളിക്കവ് സ്വദേശികളായ സുന്ദരൻ മേസ്ത്രീ ശശിധരൻ എന്നിവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: