പൗരത്വ പ്രതിഷേധം: മതസ്പർദ്ധ വളർത്തുന്ന ഫേസ്ബുക്ക് വീഡിയോ ഇട്ട യുവാവ് അറസ്റ്റില്‍

പാലക്കാട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്നവർക്കെതിരെ വർഗ്ഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ വീഡിയോ ഇട്ട യുവാവിനെ അറസ്റ്റ് ചെയ്തു. അട്ടപ്പാടി സ്വദേശി ശ്രീജിത് രവീന്ദ്രനെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ഡിവൈഎഫ്ഐ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഇയാൾക്കെതിരെ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ മതസ്പർദ്ധയും വിദ്വേഷവും വളർത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെയും കർശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: