നവീകരിച്ച ജില്ലാ സപ്ലൈ ഓഫീസ് ഉദ്ഘാടനം ചെയ്തു

നവീകരണം പൂർത്തിയാക്കിയ ജില്ലാ സപ്ലൈ ഓഫീസ് ജില്ലാ കലക്ടർ മീർ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളും നവീകരിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ സപ്ലൈ ഓഫീസിന്റെ നവീകരണ പ്രവൃത്തികൾ നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് മുഖ്യാതിഥിയായി. 

25 ലക്ഷത്തോളം രൂപ ഉപയോഗിച്ച് നാല് മാസം കൊണ്ടാണ് ഓഫീസിന്റെ നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയിരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങൾക്കായി സപ്ലൈ ഓഫീസിലെത്തുന്നവർക്ക് മികച്ച സേവനം ലഭ്യമാക്കാൻ കഴിയുന്ന രീതിയിലാണ് ഓഫീസ് നിർമ്മാണം. ഇടുങ്ങിയ അന്തരീക്ഷത്തിൽ നിന്ന് മാറി വിശാലമായ സൗകര്യങ്ങളാണ് പുതുക്കിയ ഓഫീസിലുള്ളത്. 

പ്രവൃത്തി നടത്തിയ കരാറുകാരനെയും എഞ്ചിനീയറെയും ചടങ്ങിൽ ആദരിച്ചു. ജില്ലാ സപ്ലൈ ഓഫീസർ പി വി രമേശൻ, സീനിയർ സൂപ്രണ്ട് കെ കെ ഗീത, ഓഫീസ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: