ധർമ്മടത്ത് ബാർബർ ഷോപ്പിന് നേരെ ബോംബാക്രമണം :നിരവധി കടകൾക്കും വീടിനും കേടുപാടുകൾ സംഭവിച്ചു

തലശ്ശേരി: ധർമ്മടം ചിറക്കുനിയിൽ കോൺഗ്രസ് അനുഭാവിയായ ചിറക്കുനി സ്വദേശി മോഹനന്റെ നാച്ച്വറൽ ഹെയർ കട്ടിങ്ങ് സലൂണിന് നേരെയാണ് ആക്രമണം ഉണ്ടായത് .ഇന്ന് പുലർച്ചെ 3.30 ഓടെ യാണ് സ്ഫോടനം നടന്നത് സ്ഥാപനത്തിന്റെ എ.സി കം പ്രസറിനുള്ളിൽ എറിഞ്ഞ് പൊട്ടിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ ചെറുവാരി വീട്ടിൽ കുമാരന്റെ വീടിന്റെ മുൻവശത്തെ ജനൽ ചില്ലുകൾ തകർന്നു.ബാർബർ ഷോപ്പിന്റെ എതിർവശത്തുള്ള രാജീവന്റെ കടയുടെ ജനൽ ചില്ലുകളും തകർന്നു. ഒരു കിലോമീറ്റർ ചുറ്റളവിൽ സ്ഫോടന ശബ്ദം കേട്ടതായി സമീപവാസികൾ പറഞ്ഞു.. വിവരമറിഞ്ഞ് ധർമ്മടം എസ്.ഐ.പി.പി രമേശന്റെ നേതൃത്വത്തിലുള്ള പോലിസും കണ്ണൂരിൽ നിന്ന് ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.ഉഗ്രശേഷിയുള്ള നാടൻ ബോംബാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ തുടർച്ചയായി ധർമ്മടത്തെ കോൺഗ്രസ് നേതാവ് സനൽ കുമാറിന്റെ വീടിന് നേരെ അക്രമം നടന്നിരുന്നു.ഇതിന്റെ തുടർച്ചയാണ് ഈ സംഭവവുമെന്നാണ് സൂചന .മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ കോൺഗ്രസ് അനുഭാവികളുടെ വീടിനും സ്ഥാപനത്തിനും നേരെ ഉണ്ടായ അക്രമങ്ങൾ ഏറെ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: