ശക്തമായി തിരിച്ചടിച്ച് ഇന്ത്യ; അതിര്‍ത്തിക്കപ്പുറത്തെ ഭീകരതാവളം തകര്‍ത്തു

അതിര്‍ത്തിയില്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. പാക് അധീനകശ്മീരിെല ഭീകരതാവളം ആക്രമിച്ച് ഇന്ത്യ. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് ആക്രമണം നടത്തിയത്. ഭീകരതാവളം പൂര്‍ണമായി തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്.

12 മിറാഷ് വിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തു

ആക്രമിച്ചതില്‍ ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദ് താവളവുമെന്ന് സൂചന

ആയിരം കിലോ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചു

വ്യോമാക്രമണത്തിന്റെ ചിത്രങ്ങള്‍ പാക്കിസ്ഥാന്‍ പുറത്തുവിട്ടു

ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തികടന്നെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് നിര്‍ണായകമായ ആക്രമണ വിവരം പുറത്തുവരുന്നത്. തിരിച്ചടി തുടങ്ങിയതോടെ വിമാനങ്ങള്‍ തിരിച്ചുപറന്നെന്നും പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. പാക് സേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ആണ് ആരോപണവുമായി രംഗത്തെത്തിയത്.

പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനത്തിന്‍റെ ഉടമയെ എന്‍.െഎ.എ ഇന്നലെ തിരിച്ചറിഞ്ഞിരുന്നു. ജമ്മുകശ്മീര്‍ അനന്ത്നാഗ് സ്വദേശി സജ്ജാദ് ഭട്ടിന്‍റെ വാഹനമാണ് ചാവേര്‍ സ്ഫോടനത്തിന് ഉപയോഗിച്ചത്. ഭീകരാക്രമണം നടക്കുന്നതിന് പത്ത് ദിവസം മുന്‍പ്, ഫെബ്രുവരി 4നാണ് സജ്ജാദ് ഭട്ട് വാഹനം വാങ്ങിയത്. 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യുവരിക്കാനിടയായ ഭീകരാക്രമണത്തിന്‍റെ അന്വേഷണത്തിലെ നിര്‍ണായക വഴിത്തിരിവാണിത്. ചാവേര്‍ ആക്രമണത്തിന് ഉത്തരവാദികളായ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദില്‍ അംഗമാണ് സജ്ജാദ് ഭട്ടും.

അനന്ത്നാഗ് സ്വദേശിയായ മുഹമ്മദ് ജലീല്‍ അഹമ്മദ് ഹക്കാനിയെന്ന വ്യക്തിയാണ് 2011ല്‍ വാഹനം വാങ്ങിയത്. ഏഴുപേരിലൂടെ കൈമറിഞ്ഞാണ് ഒടുവില്‍ സജ്ജാദ് ഭട്ടില്‍ എത്തിയത്. അനന്ത്നാഗിലെ വസതിയില്‍ ശനിയാഴ്ച്ച റെയ്ഡ് നടത്തിയെങ്കിലും സജ്ജാദിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: