പുതിയതെരു ടൗണിൽ വ്യാപാരികൾ നാളെ കടകൾ അടച്ച് കരിദിനം ആചരിക്കും

പുതിയതെരു:   അശാസ്ത്രീയമായ ദേശീയപാത വികസനത്തിനെതിരെ സംയുക്ത വ്യാപാരി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ നാളെ പുതിയതെരു ടൗണിൽ വ്യാപാരികൾ കടകൾ അടച്ച് കരിദിനം ആചരിക്കും . രാവിലെ മുതൽ മുഴുവൻ സമയവും നടക്കുന്ന കടയടപ്പ് സമരത്തിൽ മന്ന മുതൽ പൊടിക്കുണ്ട് വരെയുള്ള വ്യാപാരികൾ പങ്കാളികളാവും . റോഡ് വീതി കൂട്ടുന്നതിനായി വ്യാപാരികൾ മുന്നോട്ടു വച്ച നിർദേശങ്ങൾ അംഗീകരിക്കുക ,കണ്ണൂർ   ബൈപാസ് തുറന്നു കൊടുക്കുന്നതു വരെ പുതിയതെരു വിലൂടെയുള്ള സിറ്റി റോഡ് പദ്ധതി നിർത്തി വെക്കുക , ചില താൽപര്യങ്ങൾ മുൻനിർത്തി അലൈൻമെന്റിൽ കൃത്രിമം നടത്തുന്നത് അവസാനിപ്പിക്കുക , വ്യാപാരികളെ തെരുവിൽ ഇറക്കിയുള്ള വികസനം ഉപേക്ഷിക്കുക , വ്യാപാരികൾ വികസനത്തിന് എതിരാണന്ന കുപ്രചാരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കരിദിനം ആചരി ക്കുന്നത് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: