മുക്കുപണ്ടം പണയംവെക്കാന്‍ ശ്രമിക്കവെ പിടിയിൽ

ക​ണ്ണൂ​ര്‍: മു​ല്ല​ക്കൊ​ടി സഹകരണബാ​ങ്കി​െൻറ നാ​റാ​ത്ത് ശാ​ഖ​യി​ൽ നാ​ല​ര പ​വ​ൻ തൂ​ക്കം വ​രു​ന്ന മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ക്കാ​ൻ ശ്ര​മി​ക്ക​വെ ര​ണ്ടു​പേ​രെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

തി​രു​വ​ന​ന്ത​പു​രം കി​ഴ​ക്കേ​കോ​ട്ട സ്വ​ദേ​ശി​യും നാ​റാ​ത്ത്​ സ​രോ​ജി​നി ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ എ​സ്. സു​രേ​ഷ് (40), പാ​പ്പി​നി​ശ്ശേ​രി തു​രു​ത്തി ഹൗ​സി​ൽ ര​തീ​ഷ് (40) എ​ന്നി​വ​രെ​യാ​ണ്​ ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഒ​രു​ല​ക്ഷം രൂ​പ​ക്കാ​ണ്​ ഇ​വ​ർ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: