വളപട്ടണം ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു

വളപട്ടണം ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം കെ.എം ഷാജി എംഎൽഎ നിർവ്വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ,പൊതു വിദ്യാഭ്യാസ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് കിഫ്ബി ഫണ്ടിലൂടെ 5 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തി ഉൽഘാടനം ആണ് റിപ്പബ്ലിക്ക് ദിന ദിവസം നടന്ന പരിപാടിയിൽ നടന്നത്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.പി. ജയപാലൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ കെ.എം ഷാജി MLA ഔദ്യോഗികമായി ഉൽഘാടനം നിർവ്വഹിച്ചു. വളപട്ടണംപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.മുഹമ്മദ്.അശ്റഫ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.വി. ഷക്കീൽ പഞ്ചായത്ത് മെമ്പർമാരായ ടി.പി. ഷമീമ , നിസാർ.കെ.എം., സനൂബിയ, മുസ്ലിം ലീഗ് നേതാക്കളായ വി.പി.ബമ്പർ സാഹിബ്. തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ലളിതാ ദേവി അടക്കം ഉള്ള കോൺഗ്രസ്സ് മെമ്പർമാരുടെ ബഹിഷ്കരണം ചടങ്ങിൽ ശ്രദ്ധേയമായി. ഉൽഘാടന ചടങ്ങിൽ സംസ്ഥാന ജൂഡോ-ബോക്സിംഗ് മത്സരത്തിൽ മെഡൽ നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: