സ്വര്‍ണവിലയില്‍ റെക്കോര്‍ഡ്; ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഗ്രാമിന് 3050 രൂപ

ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഗ്രാമിന് 3050 രൂപയായി. പവന് 24,400 രൂപയായി. ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ് ഗ്രാമിന് 3030 രൂപയായിരുന്നു.  രാജ്യാന്തരവിപണിയിലെ വിലവര്‍ധനയാണ് വില കൂടാന്‍ കാരണം . രാജ്യാന്തരവിപണിയില്‍ ഔണ്‍സിന് 54 ഡോളര്‍ കൂടി 1304 ഡോളറായി.   സ്വർണത്തിന് ഏറ്റവും ഉയർന്ന വിലയുണ്ടായിരുന്ന 2012 ന്റെ അവസാന മാസങ്ങളിൽ 1,885 ഡോളറായിരുന്നു രാജ്യാന്തര വിപണിയിലെ വില. അന്നു രൂപയുടെ മൂല്യം ഡോളറിന് എതിരെ 55 നിലവാരത്തിലുമായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: