ചരിത്രത്തിൽ ഇന്ന്: ജനുവരി 26

ഇന്ന് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം. 1950 ൽ ഇന്നേ ദിവസമാണ് ഇന്ത്യക്ക് ഭരണഘടന നിലവിൽ വന്നത്.. പ്രഥമ രാഷ്ട്രപതിയായി രാജേന്ദ്രപ്രസാദ് ചുമതല ഏറ്റതും ഇന്നാണ്..

ഇന്ന് ലോക കസ്റ്റംസ് ദിനം..

ഓസ്ട്രേലിയൻ ദേശിയ ദിനം.. (1788 ൽ ക്യാപ്റ്റൻ ആർതർ ഫിലിപ്പ് ന്യൂ സൗത്ത് വെയിൽസിൽ പതാക ഉയർത്തിയതിന്റെ ഓർമക്ക്)

1565- തളിക്കോട്ട യുദ്ധം – വിജയനഗര സാമ്രാജ്യം തകർന്നു…

1905- ലോകത്തിലെ ഏറ്റവും വലിയ വജ്രം ദക്ഷിണ ആഫ്രിക്കയിൽ കണ്ടെത്തി.’

1930- കോൺഗ്രസ് പൂർണ സ്വാതന്ത്ര്യ ദിനം ആചരിച്ചു…

1950- അശോകസ്തംഭ ത്തിന് ദേശീയ ചിഹ്നം എന്ന അംഗീകാരം ലഭിച്ചു.

1950- ഇന്ത്യൻ ഫെഡറൽ കോടതി സുപ്രീം കോടതിയായി..

1950.. ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, തമിഴ്നാട്, ഒറിസ, ആസാം, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ നിലവിൽ വന്നു..

1957- ജമ്മു – കാശ്മീരിൽ പ്രത്യേക ഭരണഘടന നിലവിൽ വന്നു..

1957- ആദ്യ സംസ്ഥാന സ്കൂൾ യുവജനോത്സവം കൊച്ചിയിൽ തുടങ്ങി.

1965- ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി..

1968- കേരള ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ്..

1972- ഇടുക്കി ജില്ല നിലവിൽ വന്നു..

1993- ദൂരദർശൻ മെട്രോ ചാനലുകൾ നിലവിൽ വന്നു..

1998- കൊങ്കൺ റെയിൽവേയിൽ യാത്രാ വണ്ടി ഉദ്ഘാടനം ചെയ്തു..

2001- ഗുജറാത്തിൽ വൻ ഭൂകമ്പം. നിരവധി മരണം.’

2002- ഡി ഡി ഭാരതി ആരംഭിച്ചു…

2002.. പുതിയ പതാക നിയമം നിലവിൽ വന്നു..

2004- അഫ്ഗാനിസ്ഥാ ന്റെ പുതിയ ഭരണഘടനയിൽ പ്രസിഡണ്ട് ഹമിദ് കർസായി ഒപ്പുവച്ചു..

2005- കൊണ്ടലിന റൈസ് യു എസ് വിദേശകാര്യ സെക്രട്ടറിയാകുന്ന ആദ്യ ആഫ്രോ യു എസ് വനിതയായി..

2006 – തേജസ് ദിനപത്രം പ്രസിദ്ധികരണം തുടങ്ങി.

2007- ഇന്ത്യക്കാരനായ അജിത് ബജാജ് ദക്ഷിണ ധ്രുവത്തിൽ എത്തി..

ജനനം

1918- ചൗഷസ് ക്യൂ – റുമാനിയയിലെ 11 മത് പ്രസിഡണ്ട്..

1966- അനിതാ നായർ – ഷൊർണുർ സ്വദേശിനി. ഇ ന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരി..

1967- പ്രദീപ് സോമസുന്ദരൻ.. പിന്നണി ഗായകൻ. ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും ജനപ്രീതി നേടിയ മേരി ആവാസ് സുനോ വിജയിയായി ലതാ മെങ്കഷ്കർ പുരസ്കാരം നേടിയ മലയാളി…

ചരമം

1823- എഡ്വാർഡ് ജന്നർ. സ്മാൾ പോക്സിന് പ്രതിരോധ മരുന്ന് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ..

1966- വി.ഡി.സവർക്കർ.. ഹിന്ദു മഹാസഭാ നേതാവ്..

1988.. കെ.പി.ഹോർമിസ് തരകൻ.. ഫെഡറൽ ബാങ്ക് സ്ഥാപകൻ..

1999- ഡി സി.(ഡൊമിനിക് ചാക്കോ ) കിഴക്കേമുറി…. ഡി സി ബുക്സ് സ്ഥാപകൻ’

2012 – എം ഒ എച്ച് ഫാറുഖ്.. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി ( 29 മത് വയസ്സിൽ ) പദവിയിലിരിക്കെ മരിച്ച കേരള ഗവർണർ ‘ പോണ്ടിച്ചേരി മുൻ മുഖ്യമന്ത്രി, മുൻ കേന്ദ്ര മന്ത്രി, അബാസഡർ എന്നി നിലകളിലും പ്രശസ്തൻ..

2015- ആർ.കെ. ലക്ഷ്മൺ – പ്രശസ്തനായ ഇന്ത്യൻ കാർട്ടൂണിസ്റ്റ്.

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: