‘ജ്വാല’ പെൺകുട്ടികളുടെ നാടക ക്യാമ്പ് തുടങ്ങി  

ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട പെൺകുട്ടികൾക്ക് സമഗ്രശിക്ഷ, കണ്ണൂർ  സംഘടിപ്പിക്കുന്ന ജ്വാല നാടക ക്യാമ്പ് കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി. ലത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് ഓഫീസർ കെ.ആർ. അശോകൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ടീ. ഷീബ, സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സൺ  കെ. അലിയാർ, പി. നാരായണൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ എസ്. പി. രമേശൻ സ്വാഗതവും ബി പി ഒ ജയോഷ് നന്ദിയും പറഞ്ഞു. നാലു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ 15 ഉപജില്ലയിൽ നിന്നുള്ള 7,8,9 ക്ലാസിൽ പഠിക്കുന്ന 30 കുട്ടികൾക്കാണ് തിയ്യേറ്റർ പരിശീലനം നൽകുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: