ധർമ്മടം സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി.

കണ്ണൂർ: യുവാവിനെ കാണാതായതായി പോലിസിൽ പരാതി. ധർമ്മടം പാലയാട് സ്വദേശിയായ ചാത്തൻ തറമ്മൽ ഹൗസിൽ അശോകന്റെ മകൻ ഇ. അഭിനവ് (19) ആണ് ബുധനാഴ്ച രാവിലെ ഒൻപത് മണി മുതൽ കാണാതായത്. കണ്ണൂർ ഐടിസിയിൽ അഡ്മിഷൻ വേണ്ടി പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത് എന്നും കുടുംബം ധർമ്മടം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വൈറ്റ് ജീൻസും മെറൂൺ കളർ ഷർട്ടും ആണ് ധരിച്ചിരുന്നത്. ഇരുനിറം, മെലിഞ്ഞ ശരീരം, സുമാർ 165 സെന്റീമീറ്റർ ഉയരം. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497947324, 9497980847, 04902348070 ബന്ധപ്പെടണമെന്ന് ധർമ്മടം പോലീസ് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: