കണ്ണപുരത്ത് ടാങ്കർ ലോറിയും മത്സ്യ ലോറിയും കൂട്ടിയിടിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

കെഎസ്ടിപി റോഡിൽ കണ്ണപുരത്ത് ടാങ്കർ ലോറിയും മത്സ്യ ലോറിയും കൂട്ടിയിടിച്ച് അപകടം. കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. പാലക്കാട്ടു നിന്നു മംഗളൂരുവിലേക്കു പോയ കാലി ടാങ്കർ ലോറിയും മംഗളൂരു ഭാഗത്തു നിന്നു കണ്ണൂർ ഭാഗത്തേക്കു പോയ മത്സ്യ ലോറിയുമാണു കൂട്ടിയിടിച്ചത്.ടാങ്കർ ലോറി ഡ്രൈവർ മംഗളൂരു സ്വദേശി തിമ്മയ്യക്കാണ് (44) പരുക്കേറ്റത്. കാലിനാണു പരുക്ക്.

ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ ക്യാമ്പിനുള്ളിൽ കുടുങ്ങിപ്പോയി. ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡ്രൈവറെ പുറത്തെടുക്കാനായത്. കണ്ണൂരിൽ നിന്നു ഫയർഫോഴ്സ് എത്തിയപ്പോഴേക്കും പോലീസും നാട്ടുകാരും ചേര്‍ന്ന് ഡ്രൈവറെ പുറത്തെടുത്തിരുന്നു. ഗുരുതര ഗുരുതരമായി പരിക്കേറ്റ ഇയാളെ ചെറുകുന്ന് മിഷൻ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ചെറുകുന്ന്

പഴയങ്ങാടി റൂട്ടിൽ ഒരു മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. കണ്ണപുരം എസ് ഐ കെ ഷാജുവിന്റെ നേതൃത്വത്തിലുള്ള പോലീസുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: