പറശ്ശിനിക്കടവ് സ്‌നേക് പാര്‍ക്ക് സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുത്തു

കണ്ണൂര്‍: കൊവിഡിന്റെ പാശ്ചാത്തലത്തില്‍ താല്‍കാലികമായി അടച്ചിരുന്ന എം.വി.ആര്‍ സ്‌നേക്ക് പാര്‍ക്ക് ആന്‍ഡ് സൂ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുത്തു. പ്രവേശനം രാവിലെ 8 മുതല്‍ വൈകീട്ട് 5 മണി വരെയാണ്. പാര്‍ക്ക് അടച്ചിട്ടപ്പോഴും മികച്ച രീതിയില്‍ വന്യജീവികളെ സംരക്ഷിക്കുവാന്‍ കഴിഞ്ഞുവെന്ന് പാര്‍ക്ക് ഡയറക്ടര്‍ പ്രൊഫ. ഇ. കുഞ്ഞിരാമന്‍ അറിയിച്ചു. ലോക് ഡൗണ്‍ സമയത്ത് ജനിച്ച തൊപ്പിക്കുരങ്ങും അണലി, പെരുമ്ബാമ്ബ് തുടങ്ങി വിവിധ പാമ്ബുകളെയും ജനങ്ങള്‍ക്ക് കാണാവുന്നതാണ്. ലോക് ഡൗണ്‍ കാരണം പാര്‍ക്കിന്റെ ആവാസ വ്യവസ്ഥയില്‍ ജീവികള്‍ക്ക് അനുകൂലമായി ഒട്ടനവധി മാറ്റങ്ങള്‍ ഉണ്ടായതായി പാര്‍ക്ക് സി.ഇ.ഒ അവിനാഷ് ഗിരിജ പറഞ്ഞു.
വിവിധ ചിത്രകാരന്‍മാരെ അണിനിരത്തി ‘വന്യം 2020″ എന്ന ആര്‍ട്ട് എക്സിബിഷന്‍ പാര്‍ക്കില്‍ 27 മുതല്‍ ആരംഭിക്കും. ലോക്ക്ഡൗണ്‍ കാലത്ത് ചിത്രകാരന്‍മാര്‍ വരച്ച ചിത്രങ്ങള്‍ കാണുവാനും ഇഷ്ടമുള്ളവ വാങ്ങിക്കുവാനും അവസരം ലഭിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: