മാഹി സെന്റ് തെരേസ ദേവാലയത്തിൽ ക്രിസ്തുമസ്സ് ആഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു

മാഹി സെന്റ് തെരേസ ദേവാലയത്തിൽ ക്രിസ്തുമസ്സ് ആഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്നലെ 11.00 മണിക്ക് ആരംഭിച്ച കരോൾ പാട്ടുകളിലൂടെ നിരവധി പേർ പങ്കെടുത്തു. 11.45 ന് നടന്ന പാതിരാ കുർബ്ബാനയ്ക്ക് ഇടവക വികാരി ഡോ.ജെറോം ചിങ്ങന്തറ മുഖ്യകാർമ്മികത്വം വഹിച്ചു. പള്ളി പരിസരത്ത് ഒരുക്കിയ 45 അടിയിലധികം നീളമുള്ള നക്ഷത്രവും പുൽക്കൂടും ഇവിടുത്തെ പ്രധാന ആകർഷണമായി. നിരവധി പേരാണ് ഈ കൂറ്റൻ സ്റ്റാർ കാണാനും ഫോട്ടോ പകർത്താനും വന്നെത്തി ചേർന്നത്. പാതിരാ കുർബ്ബാനയ്ക്ക് ശേഷം കേക്ക് മുറിച്ച് ദേവാലയത്തിൽ എത്തിച്ചേർന്ന എല്ലാവർക്കും വിതരണം നടത്തി. ജാതിമത ഭേതമന്യ നിരവധി പേരാണ് ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: