എൻ.എം.ഡി.സി. ദുരിതാശ്വാസനിധിയിലേക്ക് രണ്ട് കോടി നൽകി

പൊതുമേഖലാ സ്ഥാപനമായ എൻ.എം.ഡി.സി. ലിമിറ്റഡ് രണ്ടു കോടിരൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. കമ്പനി സി.എം.ഡി. മലയാളി കൂടിയായ എൻ. ബൈജേന്ദ്രകുമാർ മുഖ്യമന്ത്രി പിണറായി വിജയന് ക്ലിഫ് ഹൗസിൽ തുക കൈമാറി. കമ്പനി തൊഴിലാളികളുടെ  ഒരു ദിവസത്തെ ശമ്പളവും ദുരിതാശ്വാസനിധി വിഹിതവും ചേർത്താണ് രണ്ടു കോടി സമാഹരിച്ചത്. പ്രളയത്തെത്തുടർന്ന് കേടുപാടുകൾ സംഭവിച്ച കൊല്ലം മൺറോത്തുരുത്തിലേയും എറണാകുളം ഏലൂരിലേയും പ്രൈമറി ഹെൽത്ത് സെന്ററുകൾ പുനർനിർമ്മിക്കുവാൻ കമ്പനി എട്ടര കോടി രൂപ നൽകുമെന്നും ബൈജേന്ദ്രകുമാർ വ്യക്തമാക്കി. കമ്പനി മാനേജർ എ.കെ.പഥി, ഡി.ജി.എം. ജയപ്രകാശ്, കേരള ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ എന്നിവരും സന്നിഹിതരായിരുന്നു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: